ഐഎസിനെ തുരത്താന്‍ പുതിയ തന്ത്രങ്ങള്‍ മെനയാന്‍ അറബ്-യൂറോപ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മ യോഗം ചേര്‍ന്നു 

സിറിയിയയിലും ഇറാഖിലും അരങ്ങേറുന്ന സംഭവവികാസങ്ങള്‍ സൗദി അടക്കമുള്ള രാജ്യങ്ങള്‍ ഭയത്തോടെയും ശ്രദ്ധയോടെയുമാണ് വീക്ഷിക്കുന്നത് 
ഐഎസിനെ തുരത്താന്‍ പുതിയ തന്ത്രങ്ങള്‍ മെനയാന്‍ അറബ്-യൂറോപ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മ യോഗം ചേര്‍ന്നു 

ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാന്‍ രൂപീകരിച്ച  അറബ്-യൂറോപ്യന്‍ രാജ്യങ്ങളുടെ ആഗോള കൂട്ടായ്മ ഇന്നലെ അതിന്റെ സുപ്രധാനമായ രണ്ടാമത്തെ യോഗം ചേര്‍ന്നു. അമേരിക്കയില്‍ നടന്ന രാജ്യങ്ങളുടെ മന്ത്രിമാരുടെ യോഗത്തില്‍ സൗദി അറേബ്യ, ഖത്തര്‍,തുര്‍ക്കി, ജോര്‍ദാന്‍, ഫ്രാന്‍സ്, യു.എ.ഇ,റുമേനിയ,സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാര്‍ പങ്കെടുത്തു. യു എസ് വിദേശകാര്യ സെക്രട്ടറി റെക് ടില്ലേഴ്‌സെന്റാണ് ചര്‍ച്ചയ്ക്ക് മുന്‍കൈയെടുത്തത്. ഇസ്ലാമിക് സ്റ്റേറ്റിനെ ഭൂമുഖത്ത് നിന്നും തുടച്ചുനീക്കും എന്ന് അമേരിക്കന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്‌
പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനത്തിന് ശേഷം സിറിയിയിലും ഇറാഖിലും അമേരിക്ക കൂടുതല്‍ സൈനിക പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്തിരുന്നു. ഇറാഖില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റിനെ തുരത്തുന്നതില്‍ ഇറാഖ് ഭരണകൂടവും അമേരിക്കന്‍ സൈന്യവും ഏതാണ്ട് വിജയിച്ച അവസ്ഥയിലാണ്.
 

സിറിയിയയിലും ഇറാഖിലും അരങ്ങേറുന്ന സംഭവവികാസങ്ങള്‍ സൗദി അടക്കമുള്ള രാജ്യങ്ങള്‍ ഭയത്തോടെയും ശ്രദ്ധയോടെയുമാണ് വീക്ഷിക്കുന്നത് എന്ന് വിദേശകാര്യമന്ത്രിമാര്‍ യോഗത്തില്‍ സമ്മതിച്ചതായാണ് വിവരം. ഇസ്ലാമിക് സ്‌റ്റേറ്റിനെ തുരത്താന്‍ 2014ലാണ് അറബ് രാഷ്ട്രങ്ങളും യൂറോപ്യന്‍ രാജ്യങ്ങളും ചേര്‍ന്ന് സഖ്യമുണ്ടാക്കിയത്. അതിന് ശേഷം നടന്ന രണ്ടാമത്തെ യോഗമാണ് ഇന്നലെ നടന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com