ഗള്‍ഫ് രാഷ്ട്രങ്ങളിലുള്ള ഇന്ത്യക്കാര്‍ മരിച്ചാല്‍ സൗജന്യമായി നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് ഒപ്പുശേഖരണം

പ്രാവാസി സമൂഹത്തിനെതിരെ തുടരുന്ന അനീതിക്കെതിരെ മുഴുവന്‍ പ്രവാസി സമൂഹത്തിെന്റയും വികാരം സര്‍ക്കാറിന് മുന്നില്‍ എത്തിക്കുന്നതിനാണ് ഒപ്പുശേഖരണം
ഗള്‍ഫ് രാഷ്ട്രങ്ങളിലുള്ള ഇന്ത്യക്കാര്‍ മരിച്ചാല്‍ സൗജന്യമായി നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് ഒപ്പുശേഖരണം

ജിദ്ദ: ഗള്‍ഫ് രാഷ്ട്രങ്ങളിലുള്ള ഇന്ത്യക്കാര്‍ മരിച്ചാല്‍ സൗജന്യമായി നാട്ടിലെത്തിക്കണം എന്നാവശ്യപ്പെട്ട് ഒപ്പുശേഖരണം. പീപ്പിള്‍സ് കള്‍ചറല്‍ ഫോറമാണ് ഒപ്പുശേഖരണം നടത്തുന്നത്. ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് പി. എം മായിന്‍കുട്ടി ഉദ്ഘാടനം ചെയ്തു.പാകിസ്ഥാന്‍ അടക്കമുള്ള രാജ്യങ്ങള്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ സൗജന്യ യാത്രയും കൂടെ പോകാന്‍ ഒരാളെ അനുവദിക്കുകയും ചെയ്യുമ്പോള്‍ ഇന്ത്യന്‍ വിമാന കമ്പനികളും ഇന്ത്യന്‍ സര്‍ക്കാറും കൊടിയ അനീതിയാണ് കാട്ടുന്നത് എന്ന് ഭാരവാഹികള്‍ പറഞ്ഞു. രാജ്യത്തിെന്റ സാമ്പത്തികഭദ്രതക്ക്  മുഖ്യസംഭാവന നല്‍കുന്ന പ്രാവാസി സമൂഹത്തിനെതിരെ തുടരുന്ന അനീതിക്കെതിരെ മുഴുവന്‍ പ്രവാസി സമൂഹത്തിെന്റയും വികാരം സര്‍ക്കാറിന് മുന്നില്‍ എത്തിക്കുന്നതിനാണ് ഒപ്പുശേഖരണം എന്നും ഭാരവാഹികള്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com