ട്രംപിന്റെ പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ആശങ്കയറിയിച്ച് റിപബ്ലിക്കന്‍ സെനറ്റര്‍മാര്‍ 

ഒബാമ കെയര്‍ പിന്‍വലിച്ച് ട്രംപ്  പ്രഖ്യാപിച്ച പുതിയ അമേരിക്കന്‍ ഹെല്‍ത്ത് കെയര്‍ ആക്ടില്‍ ആശങ്കയറിയിച്ച് റിപബ്ലിക്കന്‍ സെനറ്റര്‍മാര്‍
ട്രംപിന്റെ പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ആശങ്കയറിയിച്ച് റിപബ്ലിക്കന്‍ സെനറ്റര്‍മാര്‍ 

വാഷിങ്ടണ്‍: ഒബാമ കെയര്‍ പിന്‍വലിച്ച് ട്രംപ്  പ്രഖ്യാപിച്ച പുതിയ അമേരിക്കന്‍ ഹെല്‍ത്ത് കെയര്‍ ആക്ടില്‍ ആശങ്കയറിയിച്ച് റിപബ്ലിക്കന്‍ സെനറ്റര്‍മാര്‍ രംഗത്ത്. പദ്ധതി വരുത്തി വെച്ചേക്കാവുന്ന വന്‍ സാമ്പത്തിക ബാധ്യതകളെക്കുറിച്ചും പദ്ധതി നടപ്പാക്കാന്‍ എടുക്കുന്ന കാലതാമസത്തെക്കുറിച്ചുമാണ് റിപബ്ലിക്കന്‍ സെനറ്റര്‍മാര്‍ ആശങ്ക അറിയിച്ചിരിക്കുന്നത്. 

ബില്ലിന് അംഗീകാരം ലഭിച്ചാല്‍ തന്നെ സമീപകാലത്ത് ഇത് നടപ്പാകുക പ്രയാസമാകുമെന്നും നടപ്പിലാക്കിയാല്‍ ഉണ്ടാകാന്‍ പോകുന്നത് ഭീമമായ ബാധ്യതയായിരിക്കുമെന്നുമാണ് റിപബ്ലിക്കന്‍ സെനറ്റര്‍മാര്‍ ഫറയുന്നത്. ഇതോടെ നേരിയ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസില്‍ പാസായ ബില്ലിന് സെനറ്റ് കടക്കുക എന്നത് വെല്ലുവിളിയാകും എന്ന കാര്യത്തില്‍ സംശയമില്ലാതായിരിക്കുകായണ്. കഴിഞ്ഞ ദിവസമാണ് ട്രംപ് കൊണ്ടു വന്ന പുതിയ പദ്ധതി അമേരിക്കന്‍ കോണ്‍ഗ്രസ് അംഗീകരിച്ചത്. മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ സ്വപ്‌ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായിരുന്ന ഒബാമ കെയര്‍ പിന്‍വിക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ട്രംപ് പറഞ്ഞിരുന്നതാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com