ഉപഭോക്താക്കളുടെ വിവരങ്ങള്‍ കടത്തിയാല്‍ വിലക്കേര്‍പ്പെടുത്തും: ഫേസ്ബുക്കിന് റഷ്യയുടെ മുന്നറിയിപ്പ്

ഫേസ്ബുക്ക് ഉപയോഗിക്കുന്ന പൗരന്മാരുടെ വ്യക്തി വിവരങ്ങള്‍ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയാല്‍  2018 ഓടെ രാജ്യത്ത് ഫേസ്ബുക്കിന് നിരോധനം ഏര്‍പ്പെടുത്തുമെന്ന് റഷ്യ.
ഉപഭോക്താക്കളുടെ വിവരങ്ങള്‍ കടത്തിയാല്‍ വിലക്കേര്‍പ്പെടുത്തും: ഫേസ്ബുക്കിന് റഷ്യയുടെ മുന്നറിയിപ്പ്

മോസ്‌കോ: ഫേസ്ബുക്ക് ഉപയോഗിക്കുന്ന പൗരന്മാരുടെ വ്യക്തി വിവരങ്ങള്‍ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയാല്‍  2018 ഓടെ രാജ്യത്ത് ഫേസ് ബുക്കിന് നിരോധനം ഏര്‍പ്പെടുത്തുമെന്ന് റഷ്യ. പൗരന്‍മാരുടെ വിവരങ്ങളൊന്നും പുറത്തുവിടാന്‍ പാടില്ലെന്ന നിര്‍ദേശമാണ് ഫേസ്ബുക്കിന് റഷ്യ നല്‍കുന്നത്.

റഷ്യയിലെ പൗരന്‍മാരുടെ വ്യക്തിവിവരങ്ങളെല്ലാം രാജ്യത്തിനകത്തു തന്നെ സൂക്ഷിക്കണം. ഇക്കാര്യങ്ങള്‍ അംഗീകരിക്കാന്‍ തയാറായില്ലെങ്കില്‍ ഫേസ് ബുക്കിനെ നിരോധിക്കും എന്ന മുന്നറിയിപ്പാണ് റഷ്യ നല്‍കിയത്. ഇതിനു മുന്‍പ് നിയമങ്ങള്‍ അനുശാസിക്കാത്തതിന് ലിന്‍ങ്കിടിനെ റഷ്യ നിരോധിച്ചിരുന്നു.

2014ല്‍ പ്രസിഡന്റ് വഌട്മിര്‍ പുടിനാണ് പൗരന്‍മാരുടെ വ്യക്തി വിവരങ്ങള്‍ റഷ്യന്‍ സെര്‍വറില്‍ മാത്രമേ സൂക്ഷിക്കാവൂ എന്ന നിയമം അംഗീകരിച്ചത്. 2015ല്‍ നിയമം പ്രാബല്യത്തില്‍ വരികയും ചെയ്തു. ഇതോടെ നിരവധി വിദേശ കമ്പനികള്‍ പ്രതിസന്ധിയിലായി. ഈ പ്രതിസന്ധിതന്നെയാണ് ഫേസ് ബുക്കും അനുഭവിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com