സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ സ്‌ഫോടനം നടത്തിയത് മധ്യേഷ്യന്‍ യുവാവെന്ന് റഷ്യന്‍ മാധ്യമങ്ങള്‍

സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ സ്‌ഫോടനം നടത്തിയത് മധ്യേഷ്യന്‍ യുവാവെന്ന് റഷ്യന്‍ മാധ്യമങ്ങള്‍

അക്രമി മധ്യേഷ്യന്‍ വംശജനാണെന്ന റിപ്പോര്‍ട്ടുകള്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് മെട്രോ സ്‌റ്റേഷനുകളില്‍ സ്‌ഫോടനം നടത്തിയത് 20കാരനായ മധ്യേഷ്യന്‍ വംശജനെന്ന് റഷ്യന്‍ മാധ്യമങ്ങള്‍. അക്രമി മധ്യേഷ്യന്‍ വംശജനാണെന്ന റിപ്പോര്‍ട്ടുകള്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. ആക്രമണം നടത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിന് എല്ലാ സഹായങ്ങളും ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ ഡൊണാല്‍ഡ് ട്രംപ് റഷ്യന്‍ പ്രസിഡന്റ്  വഌഡിമര്‍ പുടിന് ഉറപ്പു നല്‍കി. ഇന്നലെയാണ് റഷ്യയെ നടുക്കിയ സ്‌ഫോടനം നടന്നത്.11 പേര്‍ മരിച്ചിട്ടുണ്ട്. നിരവധിപേര്‍ക്ക് പരിക്കുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com