വെനസ്വേലയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെയ്പ്പ്; രണ്ടു മരണം 

സ്ത്രീയും യുവാവും ആണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്
 വെനസ്വേലയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെയ്പ്പ്; രണ്ടു മരണം 

കരാക്കസ്: വെനസ്വേലയില്‍ നിക്കോളാസ് മഡുറോ ഭരണകൂടത്തിന് എതിരെ
നടന്ന പ്രക്ഷോഭത്തിന് നേരെ ഉണ്ടായ പൊലീസ് വെടിവെയ്പ്പില്‍ രണ്ടു മരണം. വെനസ്വേല-കൊളംബിയന്‍ അതിര്‍ത്തിയിലെ സാന്‍ ക്രിസ്‌റ്റോബലിലായിരുന്നു സംഭവം. സ്ത്രീയും യുവാവും ആണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. 

രാജ്യത്ത് തെരഞ്ഞെടുപ്പ്‌ നടത്തണമെന്നും പുതിയ പ്രസിഡന്‍രിനെ നിയമിക്കണം എന്നുമാവസ്യപ്പെട്ടാണ് വെനസ്വേലയില്‍ സമരം നടന്നു വരുന്നത്. പ്രക്ഷോഭകരില്‍ 30 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.അതേസമയം, പ്രതിപക്ഷ പ്രക്ഷോഭകര്‍ പൊലീസിനെ ആക്രമിച്ചതായും കടകള്‍ കൊള്ളയടിച്ചതായും പ്രസിഡന്റ് ആരോപിച്ചു.

അടുത്തകാലത്തായി വെനസ്വേല കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്.വിലക്കയറ്റവും ഭക്ഷ്യക്ഷാമവും രൂക്ഷമായ രാജ്യത്ത് കടുത്ത അനീതിയാണ് പ്രസിഡന്റ്‌നടത്തുന്നതെന്നും പട്ടാളത്തെ ഉപയോഗിച്ച് പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുകയാണെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com