അമേരിക്കയുടെ യാത്രാവിലക്കില്‍ നിന്ന് സുഡാനെ ഒഴിവാക്കി; പകരം മൂന്ന് രാജ്യങ്ങളെക്കൂടി ഉള്‍പ്പെടുത്തി

ആറ് രാജ്യങ്ങളിലെ പൗരന്‍മാരെ 90 ദിവസത്തേക്ക് അമേരിക്കയിലേക്ക് വിലക്കിക്കൊണ്ടുള്ള ഉത്തരവ് ഇന്നലെ അവസാവനിച്ചിരുന്നു.
അമേരിക്കയുടെ യാത്രാവിലക്കില്‍ നിന്ന് സുഡാനെ ഒഴിവാക്കി; പകരം മൂന്ന് രാജ്യങ്ങളെക്കൂടി ഉള്‍പ്പെടുത്തി

വാഷിങ്ടണ്‍: അമേരിക്കയിലേക്കുള്ള യാത്രാനിരോധനം മൂന്ന് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് കൂടി ബാധകമാക്കിക്കൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ്. ആറ് രാജ്യങ്ങളിലെ പൗരന്‍മാരെ 90 ദിവസത്തേക്ക് അമേരിക്കയിലേക്ക് വിലക്കിക്കൊണ്ടുള്ള ഉത്തരവ് ഇന്നലെ അവസാവനിച്ചിരുന്നു. ആദ്യത്തെ ആറി രാജ്യങ്ങളില്‍ ഉള്‍പ്പെട്ടിരുന്ന രാജ്യമായിരുന്നു സുഡാന്‍. സുഡാനെ പട്ടികയില്‍ നിന്നും ഒഴിവാക്കിയപ്പോള്‍ തന്നെ മറ്റ് മൂന്ന് രാജ്യങ്ങളെക്കൂടി വിലക്കിന്റെ പട്ടികയില്‍ ചേര്‍ക്കുകയാണ് ചെയ്തത്.

ഉത്തരകൊറിയ, വെനസ്വേല, ഛാഡ എന്നീ രാജ്യങ്ങളിലെ പൗരന്‍മാരെയാണ് പുതുതായി യാത്രാവിലക്കിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ ഇറാന്‍, ലിബിയ, സൊമാലിയ, സിറിയ, യെമന്‍, ഛാഡ്, ഉത്തരകൊറിയ, വെനിസ്വേല എന്നീ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് അമേരിക്കയിലേക്ക് പ്രവേശിക്കാനാവില്ല. എന്നാല്‍ ഈ എട്ട് രാജ്യങ്ങളില്‍ നിന്നുള്ള നിയമാനുസൃത വിസകള്‍ റദ്ദാക്കില്ല. 

ഒക്ടോബര്‍ 18 മുതല്‍ ഈ നിയമം നിലവില്‍ വരുമെന്നാണ് വിവരം. അതേസമയം വര്‍ഷങ്ങളായി അമേരിക്കയില്‍ ജോലി ചെയ്യുകയോ പഠിക്കുകയോ അമേരിക്കയില്‍ ബിസിനസ് നടത്തുകയോ ചെയ്യുന്നവര്‍ക്ക് വ്യവസ്ഥയില്‍ ഇളവു ലഭിക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com