'എനിക്ക് ശ്വാസം മുട്ടുന്നു, പുറത്ത് ആളുകള്‍ കാത്തിരിപ്പുണ്ട്'; ഖഷോഗിയുടെ അവസാന വാക്കുകള്‍ പുറത്ത്

'എനിക്ക് ശ്വാസം മുട്ടുന്നു, പുറത്ത് ആളുകള്‍ കാത്തിരിപ്പുണ്ട്'; ഖഷോഗിയുടെ അവസാന വാക്കുകള്‍ പുറത്ത്

കൊലപാതകത്തിന് തൊട്ടുമുമ്പായി സൗദിയിലേക്ക് ഖഷോഗി മടങ്ങാന്‍ പോവുകയാണ് എന്ന് പറഞ്ഞ ഇന്റലിജന്റ്‌സ് ഓഫീസര്‍ ജനറല്‍ മഹര്‍ മുത്രബിനോട് ' അത് സാധ്യമല്ല, പുറത്ത് ആളുകള്‍ എന്നെ കാത്തിരിപ്പുണ്ട്' എന്നായിരുന്നു 


 വാഷിങ്ടണ്‍:  ഇസ്താംബൂളിലെ കോണ്‍സുലേറ്റിനുള്ളില്‍ വച്ച് കൊല ചെയ്യപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ അവസാന വാക്കുകള്‍ സിഎന്‍എന്‍ പുറത്തുവിട്ടു. എനിക്ക് ശ്വാസം മുട്ടുന്നുവെന്നായിരുന്നു ഖഷോഗി അവസാനമായി പറഞ്ഞതെന്ന് ഓഡിയോ റെക്കോര്‍ഡിങ് രേഖകള്‍ പരിശോധിച്ചയാള്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്. 

കൊലപാതകത്തിന് തൊട്ടുമുമ്പായി സൗദിയിലേക്ക് ഖഷോഗി മടങ്ങാന്‍ പോവുകയാണ് എന്ന് പറഞ്ഞ ഇന്റലിജന്റ്‌സ് ഓഫീസര്‍ ജനറല്‍ മഹര്‍ മുത്രബിനോട് ' അത് സാധ്യമല്ല, പുറത്ത് ആളുകള്‍ എന്നെ കാത്തിരിപ്പുണ്ട്' എന്നായിരുന്നു ഖഷോഗിയുടെ മറുപടി. കൊലപാതകം വളരെ ആസൂത്രിതമായാണ് ചെയ്തതെന്നും. വിവരങ്ങള്‍ യഥാസമയം ഫോണിലൂടെ കൈമാറിയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

കൊലപാതകികളില്‍ ഒരാളെ ഖഷോഗി തിരിച്ചറിഞ്ഞുവെന്നും എന്നാല്‍ ലഹരി മരുന്ന് നല്‍കിയതായി ഇതുവരേക്കും സ്ഥിരീകരിച്ചിട്ടില്ലെന്നും സിഎന്‍എന്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com