ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു; ഡേറ്റിങ് സൈറ്റിലുടെ പരിചയപ്പെട്ട കൗമാരക്കാരി പിടിയില്‍ 

25 വയസുളള അക്കൗണ്ടിങ് വിദ്യാര്‍ത്ഥിയായ മൗലിന്‍ റാത്തോഡാണ് കൊല്ലപ്പെട്ടത്
ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു; ഡേറ്റിങ് സൈറ്റിലുടെ പരിചയപ്പെട്ട കൗമാരക്കാരി പിടിയില്‍ 

മെല്‍ബണ്‍:  ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഓസ്‌ട്രേലിയയില്‍ കൊലപ്പെട്ടു. 25 വയസുളള അക്കൗണ്ടിങ് വിദ്യാര്‍ത്ഥി മൗലിന്‍ റാത്തോഡാണ് കൊല്ലപ്പെട്ടത്.  സംഭവുമായി ബന്ധപ്പെട്ട് ഡേറ്റിങ് സൈറ്റിലുടെ മൗലിന്‍ റാത്തോഡ് പരിചയപ്പെട്ട പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച രാത്രി പടിഞ്ഞാറന്‍ മെല്‍ബണിലാണ് സംഭവം. ഡേറ്റിങ് സൈറ്റിലുടെ പരിചയപ്പെട്ട കൗമാരക്കാരിയുടെ വീടിന് മുന്‍പില്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ റാത്തോഡിനെ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചൊവ്വാഴ്ചയോടെ മരണം സംഭവിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

മരണത്തിന് കാരണമാകുന്ന ഗുരുതരമായ പരിക്കുകള്‍ക്ക് ഇടയാക്കി എന്ന കുറ്റം ചുമത്തി 19കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒറ്റയ്ക്ക് കഴിയുന്ന പെണ്‍കുട്ടിയുടെ വീടിന് മുന്‍പില്‍ ആക്രമണത്തിന് ഇരയായ നിലയില്‍ യുവാവിനെ കണ്ടെത്തിയ സാഹചര്യത്തെ കുറിച്ച്  അന്വേഷണം നടന്നുവരുകയാണെന്ന് പൊലീസ് പറഞ്ഞു.

നാലുവര്‍ഷം മുന്‍പ് ഉപരിപഠനത്തിനാണ് റാത്തോഡ് ഓസ്‌ട്രേലിയയില്‍ എത്തിയതെന്ന് സുഹൃത്ത് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com