ദേശീയദിനം ആഘോഷമാക്കാന്‍ യുഎഇ;  1125ല്‍ അധികം തടവുകാരെ മോചിപ്പിക്കുന്നു

ദുബായിലെ ജയിലില്‍ കഴിയുന്ന 625 ഉള്‍പ്പടെ വിവിധ ജയിലുകളിലുള്ളവര്‍ക്കാണ് മോചനം സാധ്യമായത്
ദേശീയദിനം ആഘോഷമാക്കാന്‍ യുഎഇ;  1125ല്‍ അധികം തടവുകാരെ മോചിപ്പിക്കുന്നു

ദുബായ്; ദേശിയ ദിനത്തോട് അനുബന്ധിച്ച് ഇത്തവണ 1125 ല്‍ അധികം തുടവുകാരെ മോചിപ്പിക്കാന്‍ ഒരുങ്ങി യുഎഇ. ദുബായിലെ ജയിലില്‍ കഴിയുന്ന 625 ഉള്‍പ്പടെ വിവിധ ജയിലുകളിലുള്ളവര്‍ക്കാണ് മോചനം സാധ്യമായത്. ജയിലിലെ പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് മോചനം. റാസല്‍ ഖൈമയിലെ ജയിലില്‍ നിന്നുള്ള 205 പേരും അജ്മാനില്‍ നിന്നുള്ള 90 പേരും ഷാര്‍ജയില്‍ നിന്നുള്ള 182 തടവുകാരെയും മോചിപ്പിക്കും. ഉമ്മുല്‍ഖുവൈനിലും മോചനത്തിന് നടപടിയുണ്ടെങ്കിലും തടവുകാരുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല.

47ാമത് ദേശീയ ദിനാഘോഷത്തിന് മുന്നോടിയായിട്ടാണ് നടപടി. 785 പേര്‍ക്ക് ജയില്‍മോചനം നല്‍കാന്‍ കഴിഞ്ഞദിവസം യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാനും ഉത്തരവിട്ടിരുന്നു. അതിന് പിന്നാലെ ദുബായിലെ ജയിലില്‍ കഴിയുന്ന 625 പേരെ കൂടി മോചിപ്പിക്കാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുംദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം നിര്‍ദേശം നല്‍കുകയായിരുന്നു. 

ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് മോചനം നേടാനാകില്ല. ജയില്‍ മോചിതരാകുന്നവരെ അവരവരുടെ നാടുകളിലേക്ക് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം എന്ന് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com