ബെയ്ജിങ്: ലോകത്തിലെ ഏറ്റവും നീളമുള്ള കടല്‍പ്പാലം ചൈനയിൽ തുറന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്നലെ ഔദ്യോഗികമായി കടൽപ്പാലം ഉദ്ഘാടനം ചെയ്തു. 55 കിലോമീറ്റര്‍ നീളമുള്ള പാലം ചൈനയിലെ ഴുഹായി നഗരത്തെ, സ്വയംഭരണ പ്രവിശ്യകളായ ഹോങ്കോങ്ങുമായും മക്കാവുവുമായും ബന്ധിപ്പിക്കുന്നു.
ഒൻപത് വര്‍ഷമെടുത്തു നിര്‍മിച്ച പാലത്തിന് 2000 കോടി ഡോളര്‍ ചെലവായി. നാല് ലക്ഷം ടണ്‍ സ്റ്റീല്‍ ഉപയോഗിച്ചു. പാലം തുറന്നതോടെ നഗരങ്ങള്‍ക്കിടയിലെ യാത്രാദൈര്‍ഘ്യം മൂന്നു മണിക്കൂറില്‍ നിന്ന് അര മണിക്കൂറായി ചുരുങ്ങി. പൊതു ജനങ്ങൾക്ക് ഇന്ന് മുതൽക്കാണ് പ്രവേശനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ