സര്‍ക്കാര്‍ ജോലിയില്‍ സംവരണം അവസാനിപ്പിക്കുകയാണെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍

സര്‍ക്കാര്‍ ജോലിയില്‍ സംവരണം അവസാനിപ്പിക്കുകയാണെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍
സര്‍ക്കാര്‍ ജോലിയില്‍ സംവരണം അവസാനിപ്പിക്കുകയാണെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍

ധാക്ക: സര്‍ക്കാര്‍ ജോലികളില്‍ സംവരണം അവസാനിപ്പിക്കുകയാണെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സംവരണത്തിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഷെയ്ക്ക് ഹസീന ഭരണകൂടത്തിന്റെ പ്രഖ്യാപനം. 

സംവരണ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ തലസ്ഥാനമായ ധാക്കയില്‍ തെരുവിലിറങ്ങിയിരുന്നു. ഷെയ്ക്ക് ഹസീനയുടെ പത്തു വര്‍ഷം നീണ്ട ഭരണകാലത്തുണ്ടായ ഏറ്റവും വലിയ പ്രക്ഷോഭങ്ങളില്‍ ഒന്നായിരുന്നു ഇത്. പ്രക്ഷോഭകാരികള്‍ക്കെതിരെ പലയിടത്തും പൊലീസ് ബലപ്രയോഗം നടത്തി. ശക്തമായ നടപടി സ്വീകരിച്ചിട്ടും സമരം ശക്തമായി തുടരുന്നതിനിടെയാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം.

ബംഗ്ലാദേശില്‍ 56 ശതമാനം ജോലിയാണ് വിവിധ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ളത്. സ്വാതന്ത്ര്യ സമര സേനാനികളുടെ മക്കള്‍, സ്ത്രീകള്‍, വംശീയ ന്യൂനപക്ഷങ്ങള്‍, ഭിന്നശേഷിക്കാര്‍, പിന്നാക്ക ജില്ലകളില്‍നിന്നുള്ളവര്‍ എന്നിവര്‍ക്കാണ് സംവരണം. ഇത് പത്തു ശതമാനമായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സംവരണ വിരുദ്ധ സമരം.

പ്രധാനമായും യുവാക്കളാണ് സംവരണ വിരുദ്ധ സമരത്തില്‍ അണിനിരന്നിട്ടുള്ളത്. പലയിടത്തും സമരക്കാര്‍ പൊലീസുമായി ഏറ്റുമുട്ടിയിരുന്നു. ഇത് സ്ഥിതി സംഘര്‍ഷത്തിലെത്തിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com