ഖഷോഗിയുടെ കൊലപാതകം; സൗദി രാജകുമാരന്റെ കൂട്ടാളികളെ അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങി തുര്‍ക്കി

ഇരുവര്‍ക്കും എതിരേ സൗദി അറേബ്യ നടപടി എടുക്കാത്ത സാഹചര്യത്തിലാണ് തുര്‍ക്കി അറസ്റ്റിന് ഒരുങ്ങുന്നത്
ഖഷോഗിയുടെ കൊലപാതകം; സൗദി രാജകുമാരന്റെ കൂട്ടാളികളെ അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങി തുര്‍ക്കി

ഇസ്താംബുള്‍;  സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദി രാജകുമാരനെ പ്രതിസന്ധിയിലാക്കി തുര്‍ക്കിയുടെ നടപടി. സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ രണ്ട് കൂട്ടാളികളെ അറസ്റ്റ് ചെയ്യാനുള്ള തീരുമാനത്തിലാണ് തുര്‍ക്കി. രണ്ട് പേര്‍ക്കെതിരേ ഇസ്താംബുള്‍ ചീഫ് പ്രൊസീക്യൂട്ടര്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 

മുഹമ്മദ് സല്‍മാനുമായി ബന്ധമുള്ള അഹ്മമദ് അല്‍ അസീരിയും സഊദ് അല്‍ ഖഹ്താനിയുമാണ് കൊലപാതകം ആസൂത്രണം ചെയ്തത് എന്നാണ് പ്രോസിക്ക്യൂട്ടറുടെ വാദം. കൊലപാതകം എവിടെ നടത്തണമെന്ന് തീരുമാനിച്ചത് ഇവരാണ്. ഇരുവര്‍ക്കും എതിരേ സൗദി അറേബ്യ നടപടി എടുക്കാത്ത സാഹചര്യത്തിലാണ് തുര്‍ക്കി അറസ്റ്റിന് ഒരുങ്ങുന്നത്. കൊലയുമായി ബന്ധപ്പെട്ട എല്ലാവരേയും തുര്‍ക്കിക്ക് കൈമാറാന്‍ സൗദി തയ്യാറാകണമെന്നും അധികൃതര്‍ പറഞ്ഞു.

ഒക്ടോബര്‍ രണ്ടിനാണ് തുര്‍ക്കി ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റില്‍ വച്ച് ഖഷോഗി കൊല്ലപ്പെട്ടത്. ഖഷോഗിയുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. കൊലപാതകത്തെ തുടര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ സൗദിക്കെതിരേ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com