സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് മോശം കമന്റ്; ഫേയ്‌സ്ബുക്ക് ലൈവിലൂടെ ആത്മഹത്യയ്ക്ക് ഒരുങ്ങിയ 20കാരിയെ പൊലിസ് രക്ഷിച്ചു

ആത്മഹത്യ ഫേയ്‌സ്ബുക്ക് ലൈവിലൂടെകാണിക്കാനുള്ള തയാറെടുപ്പിലായിരുന്നു ഇരുപതുകാരി
സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് മോശം കമന്റ്; ഫേയ്‌സ്ബുക്ക് ലൈവിലൂടെ ആത്മഹത്യയ്ക്ക് ഒരുങ്ങിയ 20കാരിയെ പൊലിസ് രക്ഷിച്ചു

ഷാര്‍ജ; സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് മോശം കമന്റുകള്‍ ലഭിച്ചതില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ഒരുങ്ങിയ ഇന്ത്യന്‍ വംശജയെ പൊലീസിന്റെ ഇടപെടലില്‍ രക്ഷപ്പെടുത്തി. ഷാര്‍ജയിലാണ് സംഭവമുണ്ടായത്. ആത്മഹത്യ ഫേയ്‌സ്ബുക്ക് ലൈവിലൂടെകാണിക്കാനുള്ള തയാറെടുപ്പിലായിരുന്നു ഇരുപതുകാരി. സംഭവം അറിഞ്ഞ് യുവതിയുടെ വീട്ടില്‍ എത്തിയ പൊലീസുകാരാണ് ആത്മഹത്യ തടഞ്ഞത്. 

കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്. എന്നാല്‍ ചിത്രത്തിന് മോശം കമന്റുകള്‍ വന്നു. ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്യാന്‍തീരുമാനിച്ചത്. താന്‍ വെള്ളിയാഴ്ച രാത്രിയോടെ ആത്മഹത്യ ചെയ്യുമെന്ന് അത് ലൈവായി എല്ലാവരേയും കാണിക്കുമെന്നും പെണ്‍കുട്ടി പോസ്റ്റ് ചെയ്തിരുന്നു. ദുബായ് പൊലീസിന്റെ സൈബര്‍ ക്രൈം പട്രോള്‍ സംഘത്തിന്റെ ശ്രദ്ധയില്‍ ഇത് പെട്ടതോടെ ഇവര്‍ ഷാര്‍ജ പൊലീസിനെ വിവരം കൈമാറി. ഇത് അറിഞ്ഞതോടെയാണ് ഷാര്‍ജ അല്‍ നഹ്ദയിലെ പെണ്‍കുട്ടിയുടെ ഫഌറ്റിലേക്ക് പൊലീസ് എത്തിയത്. 

പൊലീസ് എത്തുമ്പോള്‍ മുറിയില്‍ ഇരുട്ടത്ത് ഒറ്റയ്ക്കിരിക്കുകയായിരുന്നു പെണ്‍കുട്ടി. പൊലീസിനെ കണ്ടതോടെ സമനില തെറ്റിയെങ്കിലും തങ്ങള്‍ സഹായിക്കാനാണ് വന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വീട്ടുകാരുടെ സഹായത്തോടെ പെണ്‍കുട്ടിയെ മാനസിക ആരോഗ്യ വിദഗ്ധനെ കാണിച്ചെന്നും പൊലീസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com