പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം കൂടുന്നു ; ലളിത ജീവിതവും കാരുണ്യവും കൈവിടരുതെന്ന് മാര്‍പാപ്പയുടെ ക്രിസ്മസ് സന്ദേശം

സമൃദ്ധമായ ഭക്ഷണത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ ലോക മെമ്പാടുമുള്ള പട്ടിണിപ്പാവങ്ങളെ മറക്കരുതെന്നും മാര്‍പാപ്പ പറഞ്ഞു
പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം കൂടുന്നു ; ലളിത ജീവിതവും കാരുണ്യവും കൈവിടരുതെന്ന് മാര്‍പാപ്പയുടെ ക്രിസ്മസ് സന്ദേശം


വത്തിക്കാന്‍ സിറ്റി: ലോകത്ത് പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം കൂടി വരികയാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു. സമൃദ്ധമായ ഭക്ഷണത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ ലോക മെമ്പാടുമുള്ള പട്ടിണിപ്പാവങ്ങളെ മറക്കരുതെന്നും മാര്‍പാപ്പ പറഞ്ഞു. ക്രിസ്മസ് ദിന സന്ദേശത്തിലാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആഹ്വാനം. 

ലളിത ജീവിതം നയിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആവശ്യപ്പെട്ടു. ഓരോ ക്രിസ്തുമസും പങ്കുവെക്കലിന്റെയും സ്‌നേഹത്തിന്റെയും സന്ദേശമാണ് നല്‍കുന്നത്. അത്യാഗ്രഹം വെടിയാനും, അമിത ഭക്ഷണം ഒഴിവാക്കാനും പോപ്പ് നിര്‍ദ്ദേശിച്ചു. 

വികസിത രാജ്യങ്ങള്‍ ആഢംബര ജീവിതം ഒഴിവാക്കണമെന്നും മാര്‍പ്പാപ്പ നിര്‍ദേശിച്ചു. അഭയാര്‍ത്ഥികളോട് അനുകമ്പയോടെ പെരുമാറാന്‍ ജാഗ്രത കാട്ടണമെന്നും മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു.വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ തിരുപ്പിറവി ദിനത്തിലെ ആരാധനാ ശുശൂഷകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പ്പാപ്പ മുഖ്യ കാര്‍മികത്വം വഹിച്ചു. 

മാര്‍പ്പാപ്പയുടെ 'ഉര്‍ബി ഏത് ഒര്‍ബി' അഥവ നഗരത്തോടും ലോകത്തോടും എന്ന പരമ്പരാഗത പ്രസംഗവും ഇന്നുണ്ടാകും. ഉണ്ണിയേശു പിറന്ന ബത്‌ലഹേമിലും നിരവധി വിശ്വാസികളാണ് ഒത്തു കൂടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com