വിമര്‍ശിച്ച മാധ്യമങ്ങള്‍ക്കെല്ലാം 'ഫേക് ന്യൂസ് അവാര്‍ഡ്' നല്‍കി ട്രംപ്; സിഎന്‍എന്‍, ന്യൂയോര്‍ക് ടൈംസ് തുടങ്ങിയവ അവാര്‍ഡ് പട്ടികയില്‍

പ്രമുഖ മാധ്യമങ്ങളായ സിഎന്‍എന്‍, ന്യൂയോര്‍ക് ടൈംസ്, വാഷിംഗ്ടണ്‍ പോസ്റ്റ് ഉള്‍പ്പടെ ട്രംപിന്റെ പ്രധാന വിമര്‍ശകരായ എല്ലാ മാധ്യമങ്ങള്‍ക്കും അദ്ദേഹം പുരസ്‌കാരം നല്‍കിയിട്ടുണ്ട്
വിമര്‍ശിച്ച മാധ്യമങ്ങള്‍ക്കെല്ലാം 'ഫേക് ന്യൂസ് അവാര്‍ഡ്' നല്‍കി ട്രംപ്; സിഎന്‍എന്‍, ന്യൂയോര്‍ക് ടൈംസ് തുടങ്ങിയവ അവാര്‍ഡ് പട്ടികയില്‍

വാഷിംഗ്ടണ്‍; അമേരിക്കന്‍ പ്രസിഡന്റായി ആധികാരമേറ്റതു മുതല്‍ ഡൊണാള്‍ഡ് ട്രംപും യുഎസ് മാധ്യമങ്ങളും തമ്മില്‍ അത്ര രസത്തിലല്ല. ഈ പോരിന് ശക്തി കൂട്ടിക്കൊണ്ട് വ്യാജ വാര്‍ത്ത നല്‍കുന്ന മാധ്യമങ്ങള്‍ക്കുള്ള 'ഫേക്ക് ന്യൂസ് അവാര്‍ഡ്'  പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ്. പ്രമുഖ മാധ്യമങ്ങളായ സിഎന്‍എന്‍, ന്യൂയോര്‍ക് ടൈംസ്, വാഷിംഗ്ടണ്‍ പോസ്റ്റ് ഉള്‍പ്പടെ ട്രംപിന്റെ പ്രധാന വിമര്‍ശകരായ എല്ലാ മാധ്യമങ്ങള്‍ക്കും അദ്ദേഹം പുരസ്‌കാരം നല്‍കിയിട്ടുണ്ട്. ട്രംപിന്റെ പാര്‍ട്ടിയിലെ നേതാക്കള്‍ തന്നെ പ്രസിഡന്റിന്റെ നടപടിക്കെതിരേ രംഗത്തെത്തിയിരുന്നു. 

ന്യൂയോര്‍ക് ടൈംസില്‍ പതിവായി കോളം എഴുതുന്ന നോബല്‍ പ്രൈസ് ജേതാവായ സാമ്പത്തിക വിദഗ്ധന്‍ പോള്‍ ക്രുഗ്മാനാണ് ആദ്യ സ്ഥാനത്ത്. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം വിജയിച്ച ദിവസം, സമ്പദ്വ്യവസ്ഥ ഒരിക്കലും തിരിച്ചുവരില്ല എന്നെഴുതിയതിനാണ് അദ്ദേഹത്തിന് അവാര്‍ഡ് നല്‍കിയത്. ട്വിറ്ററിലൂടെയാണ് വ്യാജ വാര്‍ത്ത നല്‍കിയ പത്തു മാധ്യമങ്ങളുടെ പേര് വെളിപ്പെടുത്തിയത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത പട്ടികയുടെ ലിങ്ക് ട്വിറ്ററിലൂടെ നല്‍കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് റിപ്പബ്ലിക് പാര്‍ട്ടിയുടെ വെബ്‌സൈറ്റ് പ്രവര്‍ത്തനരഹിതമായി. 

അഴിമതിക്കാരായ കുറച്ച് മാധ്യമങ്ങളെ കൂടാതെ ഇവിടെ മികച്ച നിരവധി റിപ്പോര്‍ട്ടര്‍മാരുണ്ട്. അമേരിക്കക്കാര്‍ക്ക് അഭിമാനമാകുന്ന നല്ല വാര്‍ത്തകള്‍ ചെയ്യുന്ന ഇത്തരം റിപ്പോര്‍ട്ടര്‍മാരെ താന്‍ ബഹുമാനിക്കുന്നുണ്ടെന്നു അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക് പാര്‍ട്ടിയിലെ സെനേറ്ററായ ജെഫ് ഫ്‌ളേക് ഫേക്ക് ന്യൂസ് അവാര്‍ഡിനെ വിമര്‍ശിച്ചു. സ്റ്റാലിനിസ്റ്റ് ഭാഷയില്‍ പത്ര സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണിതെന്ന് അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com