നായയുടെ ഈ സ്‌നേഹത്തിന് ബിഗ് സല്യൂട്ട്; കണ്ണുനിറഞ്ഞ് പോകും ഈ വീഡിയോ

അരയ്ക്ക് കീഴ്‌പോട്ട് തളര്‍ന്ന 46 വയസുകാരനെ വഹിച്ചുകൊണ്ടുളള വീല്‍ചെയര്‍ തളളുന്ന നായയുടെ ഫിലിപ്പിന്‍സില്‍ നിന്നുമുളള ഹൃദയഭേദകമായ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്
നായയുടെ ഈ സ്‌നേഹത്തിന് ബിഗ് സല്യൂട്ട്; കണ്ണുനിറഞ്ഞ് പോകും ഈ വീഡിയോ

കാലങ്ങളായി മനുഷ്യന്റെ ചങ്ങാതിയായാണ് നായയെ വിശേഷിപ്പിക്കുന്നത്. മനുഷ്യന് എല്ലാതരത്തിലുളള സഹായത്തിനും നായ കൂട്ടുണ്ടാകുമെന്ന് സാരം.ഇതിന് തെളിവുകള്‍ നിരവധിയാണെങ്കിലും അടുത്തിടെ ഫിലിപ്പിന്‍സില്‍ നിന്നുളള ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാകുന്നത്. 

അരയ്ക്ക് കീഴ്‌പോട്ട് തളര്‍ന്ന 46 വയസുകാരനെ വഹിച്ചുകൊണ്ടുളള വീല്‍ചെയര്‍ തളളുന്ന നായയുടെ ഫിലിപ്പിന്‍സ് തെരുവില്‍ നിന്നുമുളള ഹൃദയഭേദകമായ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഒരു എംബിഎ വിദ്യാര്‍ത്ഥിയാണ് നൊമ്പരപ്പെടുത്തുന്ന ഈ കാഴ്ച പകര്‍ത്തിയത്. 

വാഹനാപകടത്തില്‍ നട്ടെല്ലിന് പരിക്കേറ്റ 46 വയസുകാരനായ ഡാനിലോ അലാര്‍കോണാണ് ജീവിതം വീല്‍ചെയറില്‍ തളളിനീക്കുന്നത്. യജമാന സ്‌നേഹത്തിന്റെ ഉത്തമ മാതൃകയാകുകയാണ് അലാര്‍കോണിനൊപ്പം ഊണിലും ഉറക്കത്തിലും കൂടെയുളള ഈ നായ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com