മൊബൈല്‍ വീണ്ടും ജീവനെടുത്തു; ചാര്‍ജിനിട്ട സ്മാര്‍ട്ട്‌ഫോണ്‍ പൊട്ടിത്തെറിച്ച് മലേഷ്യന്‍ കമ്പനി സിഇഒ മരിച്ചു

ബ്ലാക്ക്‌ബെറി, വാവേ എന്നീ ഫോണുകളാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്. ഇവ രണ്ടും കിടക്കയ്ക്ക് സമീപംതന്നെ ചാര്‍ജ് ചെയ്യാന്‍ വെച്ചിരുന്നു
മൊബൈല്‍ വീണ്ടും ജീവനെടുത്തു; ചാര്‍ജിനിട്ട സ്മാര്‍ട്ട്‌ഫോണ്‍ പൊട്ടിത്തെറിച്ച് മലേഷ്യന്‍ കമ്പനി സിഇഒ മരിച്ചു

സോലഗൊര്‍; മൊബൈല്‍ പൊട്ടിത്തെറിച്ചുള്ള അപകടങ്ങള്‍ വര്‍ധിക്കുന്നതിനിടയില്‍ ലോകത്തെ ഞെട്ടിച്ച് മലേഷ്യന്‍ കമ്പനി സിഇഒയുടെ മരണം. ക്രഡില്‍ ഫണ്ടിന്റെ സിഇഒ നസ്രിന്‍ ഹസനാണ് (45) ചാര്‍ജിന് ഇട്ടിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് മരിച്ചത്.  മലേഷ്യയിലെ സെലന്‍ഗൊറില്‍ അദ്ദേഹത്തിന്റെ വീട്ടിലെ കിടപ്പുമുറിയില്‍ തീപടര്‍ന്നാണ് അദ്ദേഹം മരിച്ചത്. ചാര്‍ജിനിട്ട ഫോണ്‍ പൊട്ടിത്തെറിച്ചാണ് മുറിയില്‍ തീപടര്‍ന്നത് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.  

ചാര്‍ജ് ചെയ്യുകയായിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചാണ് തീപ്പിടിത്തമുണ്ടായത്. ബ്ലാക്ക്‌ബെറി, വാവേ എന്നീ ഫോണുകളാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്. ഇവ രണ്ടും കിടക്കയ്ക്ക് സമീപംതന്നെ ചാര്‍ജ് ചെയ്യാന്‍ വെച്ചിരുന്നു. മുറി മുഴുവന്‍ തീയില്‍ കത്തിയമര്‍ന്നു. ഏതുഫോണാണ് പൊട്ടിത്തെറിച്ചത് എന്നറിയാനായിട്ടില്ല.

തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് ക്രഡില്‍ ഫണ്ടിന്റെ ഔദ്യോഗിക വിശദീകരണം. അതേസമയം, പൊട്ടിത്തെറിയെത്തുടര്‍ന്നുണ്ടായ പുക ശ്വസിച്ചാണ് മരണമെന്ന് പോലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com