റൊഹിംഗ്യന്‍ മുസ്ലീങ്ങളെ പീഡിപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്നു; ഓങ് സാന്‍ സ്യൂചിയുടെ കനേഡിയന്‍ പൗരത്വം റദ്ദാക്കി

റൊഹിംഗ്യന്‍ വിഷയത്തിലെ വിപ്ലവനായികയുടെ നിലപാട് തന്നെയാണ് ഇവര്‍ക്ക് തിരിച്ചടിയായിരിക്കുന്നത്
റൊഹിംഗ്യന്‍ മുസ്ലീങ്ങളെ പീഡിപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്നു; ഓങ് സാന്‍ സ്യൂചിയുടെ കനേഡിയന്‍ പൗരത്വം റദ്ദാക്കി

റൊഹിംഗ്യന്‍ മുസ്ലീങ്ങള്‍ക്ക് നേരെ മ്യാന്‍മാറില്‍ നടക്കുന്ന ആക്രമണങ്ങള്‍ വിമോചന നായിക ഓങ് സാന്‍ സ്യൂചിയെ കടുത്ത വിമര്‍ശനങ്ങളാണ് നേരിടേണ്ടിവന്നിട്ടുള്ളത്. ഇപ്പോള്‍ ആദരസൂചകമായി കാനഡ നല്‍കിയ പൗരത്വം ഔദ്യോഗികമായി റദ്ദാക്കിയിരിക്കുകയാണ്. റൊഹിംഗ്യന്‍ വിഷയത്തിലെ വിപ്ലവനായികയുടെ നിലപാട് തന്നെയാണ് ഇവര്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. കനേഡിയന്‍ പാര്‍ലമെന്റിന്റേതാണ് തീരുമാനം. 

കാനഡ ആദരമായി നല്‍കിയ പൗരത്വം ഇത്തരത്തില്‍ റദ്ദാക്കപ്പെടുന്നത് ആദ്യമായിട്ടാണ്. ചൊവ്വാഴ്ചയാണ് തീരുമാനത്തിന് പാര്‍ലമെന്റ് ഔദ്യോഗികമായി അംഗീകാരം നല്‍കിയത്. 2007 ലാണ് മ്യാന്മാറിലെ മാറ്റങ്ങളുടെ പേരില്‍ സ്യൂചിക്ക് പൗരത്വം നല്‍കി ആദരിച്ചത്. എന്നാല്‍ പിന്നീട് മ്യാന്‍മാര്‍ സൈന്യം റൊഹിംഗ്യന്‍ മുസ്ലീങ്ങള്‍ക്ക് നേരെ അഴിച്ചുവിട്ട അക്രമണങ്ങളെ കാനഡ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയായിരുന്നു. അധികാരം നേടിയിട്ടും അക്രമണം തടയാന്‍ സ്യൂചിക്ക് കഴിയാത്തതാണ് അന്താരാഷ്ട്ര സമൂഹത്തെ പ്രകോപിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com