ദേശീയ ​ഗാനത്തെ അപമാനിച്ചു; ഓൺലൈൻ സെലിബ്രിറ്റിക്ക് തടവ് ശിക്ഷ (വീഡിയോ)

ദേശീയഗാനം മോശമായി ആലപിച്ച് അപമാനിച്ചതിന്റെ പേരില്‍ ചൈനയില്‍ ഓൺലൈൻ സെലിബ്രിറ്റിയായ യുവതിക്ക് തടവ് ശിക്ഷ
ദേശീയ ​ഗാനത്തെ അപമാനിച്ചു; ഓൺലൈൻ സെലിബ്രിറ്റിക്ക് തടവ് ശിക്ഷ (വീഡിയോ)

ഷാങ്​ഹായ്: ദേശീയഗാനം മോശമായി ആലപിച്ച് അപമാനിച്ചതിന്റെ പേരില്‍ ചൈനയില്‍ ഓൺലൈൻ സെലിബ്രിറ്റിയായ യുവതിക്ക് തടവ് ശിക്ഷ.  ദേശീയഗാനത്തെ അപമാനിച്ചെന്ന് ആരോപിച്ചാണ് 20കാരിയായ യങ് കെയിലിയ്ക്ക് അഞ്ച് ദിവസത്തേക്ക് തടവ് ശിക്ഷ വിധിച്ചത്.

ചൈനയില്‍ വളരെയധികം ആരാധകരുള്ള ഓണ്‍ലൈന്‍ സെലിബ്രിറ്റികളില്‍ ഒരാളാണ് കെയിലി. തന്റെ ലൈവ് യൂട്യൂബ് ഷോയില്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന രീതിയില്‍ ദേശീയഗാനത്തിന്റെ ആദ്യവരി ചൊല്ലിയതിനാണ് കെയിലിക്കെതിരേ കേസെടുത്തത്. ആലപിക്കുന്ന സമയത്തെ കെയിലിയുടെ വസ്ത്രധാരണവും അംഗചലനങ്ങളും ദേശീയഗാനത്തെ അപമാനിക്കുന്ന തരത്തിലുള്ളതായിരുന്നെന്നാണ് അധികൃതരുടെ നിലപാട്. താന്‍ ചെയ്ത തെറ്റെന്തെന്ന് അറിയില്ലെന്നായിരുന്നു യുവതി ആദ്യം എടുത്ത നിലപാട്. പിന്നീട് അവർ ക്ഷമാപണത്തിന് തയ്യാറായെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഷീ ജിന്‍പിങ്‌ പ്രസിഡന്റായതിനു ശേഷമാണ് ദേശീയഗാനത്തെ അനാദരിക്കുന്നവര്‍ക്കുള്ള ശിക്ഷ കര്‍ശനമാക്കി നിയമം പരിഷ്‌കരിച്ചത്. തത്സമയ സംപ്രേക്ഷണമുള്ള സൈറ്റും നിയമത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് ഷാങ്ഹായ് പൊലീസ് വ്യക്തമാക്കി. കെയിലിയെ അറസ്റ്റ് ചെയ്തത് സമ്മിശ്ര പ്രതികരണമാണ് സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്നത്. വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങളുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com