റണ്‍വേ കണ്ടില്ല, പൈലറ്റ് വിമാനം കടലില്‍ ഇറക്കി,യാത്രക്കാര്‍ നീന്തിക്കയറി

മൈക്രോനേഷ്യയുടെ തലസ്ഥാനമായ പോന്‍പേയില്‍ നിന്നും പോര്‍ട്ട് മോര്‍സ്‌ബേയിലേക്ക് പോയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 
റണ്‍വേ കണ്ടില്ല, പൈലറ്റ് വിമാനം കടലില്‍ ഇറക്കി,യാത്രക്കാര്‍ നീന്തിക്കയറി

വെല്ലിങ്ടണ്‍: റണ്‍വേ കാണാതിരുന്നതിനെ തുടര്‍ന്ന് എയര്‍ ന്യൂഗിനിയുടെ വിമാനം പൈലറ്റ് കടലില്‍ ഇറക്കി.വിമാന യാത്രക്കാരെ സുരക്ഷിതമായി ബോട്ടുകളില്‍ ദ്വീപിലേക്ക് എത്തിച്ചുവെന്ന് അധികൃതര്‍ വ്യക്തമാക്കി. 36 യാത്രക്കാരും 11 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.  എയര്‍ ന്യൂഗിനിയുടെ ബോയിങ് 737 വിമാനമാണ് മൈക്രോനേഷ്യയിലെ വെനോ വിമാനത്താവളത്തില്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെ തെന്നി കടലിലേക്ക് ഇറങ്ങിയത്. 

ചെറുബോട്ടുകളിലെത്തിയ നാട്ടുകാരുടെ സഹായത്തോടെയാണ് വിമാനയാത്രക്കാരെ കരയിലേക്ക് എത്തിച്ചത്. മൈക്രോനേഷ്യയുടെ തലസ്ഥാനമായ പോന്‍പേയില്‍ നിന്നും പോര്‍ട്ട് മോര്‍സ്‌ബേയിലേക്ക് പോയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 

 റണ്‍വേയില്‍ വിമാനം ഇറക്കാന്‍ കഴിയാതിരുന്നതിന്റെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. വിമാനം ഏതാണ്ട് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയ നിലയിലുള്ള ചിത്രങ്ങള്‍ യാത്രക്കാര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. പാപ്പുവ ന്യൂഗിനിയുടെ ഔദ്യോഗിക വിമാനക്കമ്പനിയാണ് എയര്‍ ന്യൂഗിനി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com