മതനിന്ദ; പാകിസ്ഥാനില്‍ അധ്യാപകന് വധശിക്ഷ

മതനിന്ദ ആരോപിച്ച് പാകിസ്ഥാനില്‍ മുന്‍ സര്‍വകലാശാല അധ്യാപകന് വധശിക്ഷ
മതനിന്ദ; പാകിസ്ഥാനില്‍ അധ്യാപകന് വധശിക്ഷ

ഇസ്ലാമാബാദ്: മതനിന്ദ ആരോപിച്ച് പാകിസ്ഥാനില്‍ മുന്‍ സര്‍വകലാശാല അധ്യാപകന് വധശിക്ഷ. മുള്‍ട്ടാനിലെ ബഹാവുദ്ദീന്‍ സക്കറിയ യൂണിവേഴ്‌സിറ്റിയിലെ മുന്‍ വിസിറ്റിങ് പ്രൊഫസര്‍ ജുനൈദ് ഹാഫിസിനെയാണ് പാകിസ്ഥാന്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. 

2013 മാര്‍ച്ചിലാണ് മതനിന്ദ ആരോപിച്ച് ഹാഫിസ് അറസ്റ്റിലായത്. 2014ല്‍ ആരംഭിച്ച വിചാരണക്കൊടുവിലാണ് വധശിക്ഷ വിധിച്ചിരിക്കുന്നതെന്ന് പാകിസ്ഥാന്‍ ദിനപത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഹാഫിസിന് എതിരെ കെട്ടിച്ചമച്ച കേസാണ് ഇതെന്ന് കാണിച്ച് ഇദ്ദേഹത്തിന്റെ മാതാപിതാക്കള്‍ കോടതിയെ സമീപിച്ചിരുന്നു. 2014ല്‍ ഹാഫിസിന്റെ ആദ്യ അഭിഭാഷകന്‍ വെടിയേറ്റ് മരിച്ചു. വിചാരണ കാലയളവില്‍ ഒമ്പത് ജഡ്ജിമാരാണ് മാറിവന്നത്.

മതനിന്ദ ആരോപിച്ചുകഴിഞ്ഞാല്‍ പാകിസ്ഥാനില്‍ വധശിക്ഷയില്‍ കുറഞ്ഞതൊന്നും ലഭിക്കാറില്ല. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇസ്ലാമിനെ അധിക്ഷേപിച്ചു എന്നാരോപിച്ച് 2017ല്‍ ഒരു വിദ്യാര്‍ത്ഥിയെ ജനക്കൂട്ടം കൊലപ്പെടുത്തിയത് വലിയ വിവാദമായിരുന്നു. കഴിഞ്ഞ വര്‍ഷം ഒരു ക്രിസ്ത്യന്‍ യുവതിയെ പാകിസ്ഥാന്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com