ഇ​​​​ന്‍റ​​​​ര്‍​​​​നെ​​​​റ്റി​​​​ന്‍റെ മു​​​​ന്‍​​​​ഗാ​​​​മി​​​​യാ​​​​യ അ​​​​ര്‍​​​​പാ​​​​നെ​​​​റ്റി​​​​ന്‍റെ ശി​​​​ല്പി ലോ​​​​റ​​​​ന്‍​​​​സ് ജി ​​​​റോ​​​​ബ​​​​ര്‍​​​​ട്സ് അന്തരിച്ചു

ഇ​​​​ന്‍റ​​​​ര്‍​​​​നെ​​​​റ്റി​​​​ന്‍റെ മു​​​​ന്‍​​​​ഗാ​​​​മി​​​​യാ​​​​യ അ​​​​ര്‍​​​​പാ​​​​നെ​​​​റ്റി​​​​ന്‍റെ ശി​​​​ല്പി ലോ​​​​റ​​​​ന്‍​​​​സ് ജി ​​​​റോ​​​​ബ​​​​ര്‍​​​​ട്സ് അന്തരിച്ചു

ഇ​​​​ന്‍റ​​​​ര്‍​​​​നെ​​​​റ്റി​​​​ന്‍റെ ആദ്യ രൂപമായ അ​​​​ര്‍​​​​പാ​​​​നെ​​​​റ്റി​​​​ന്‍റെ ശി​​​​ല്പി ലോ​​​​റ​​​​ന്‍​​​​സ് ജി ​​​​റോ​​​​ബ​​​​ര്‍​​​​ട്സ് (ലാ​​​​റി റോ​​​​ബ​​​​ര്‍​​​​ട്സ് ​​​​) ക​​​​ലി​​

ലോ​​​​സ് ആ​​​​ഞ്ച​​​​ല​​​​സ്: ഇ​​​​ന്‍റ​​​​ര്‍​​​​നെ​​​​റ്റി​​​​ന്‍റെ ആദ്യ രൂപമായ അ​​​​ര്‍​​​​പാ​​​​നെ​​​​റ്റി​​​​ന്‍റെ ശി​​​​ല്പി ലോ​​​​റ​​​​ന്‍​​​​സ് ജി ​​​​റോ​​​​ബ​​​​ര്‍​​​​ട്സ് (ലാ​​​​റി റോ​​​​ബ​​​​ര്‍​​​​ട്സ് ​​​​) ക​​​​ലി​​​​ഫോ​​​​ര്‍​​​​ണി​​​​യ​​​​യി​​​​ല്‍ അ​​​​ന്ത​​​​രി​​​​ച്ചു. ​​​​ഇ​​​​ന്‍റ​​​​ര്‍​​​​നെ​​​​റ്റ് യാ​​​​ഥാ​​​​ര്‍​​​​ഥ്യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​ല്‍ വലിയപ​​​​ങ്കു​​​​ വ​​​​ഹി​​​​ച്ച അദ്ദേഹത്തിന് 81 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡിസംബര്‍ 26നായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസമാണ് കുടുംബാംഗങ്ങള്‍ മരണം സ്ഥിരീകരിച്ചത്.

1960ക​​​​ളി​​​​ല്‍ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ അ​​​​ഡ്‌​​​​വാ​​​​ന്‍​​​​സ്ഡ് റി​​​​സ​​​​ര്‍​​​​ച്ച്‌ പ്രൊ​​​​ജ​​​​ക്‌ട് ഏ​​​​ജ​​​​ന്‍​​​​സി (ARPA)​​​​യി​​​​ല്‍ പ്രോ​​​​ഗ്രാം മാ​​​​നേ​​​​ജ​​​​രാ​​​​യി​​​​രു​​​​ന്നു. ലാറിയുടെ പങ്കാളിത്തത്തോടെയാണ് അര്‍പാനെറ്റ് എന്ന പേരില്‍ ആദ്യത്തെ കംപ്യൂട്ടര്‍ ശൃംഖല രൂപീകരിച്ചത്. ലാറി റോബര്‍ട്സ്, ബോബ് കാഹ്ന്, വിന്റ് സെര്‍ഫ്, ലെന്‍ ക്ലെന്‍ റോക്ക് എന്നിവരാണ് ഇന്റര്‍നെറ്റിന്റെ സ്ഥാപകരായി അറിയപ്പെടുന്നത്. 

കം​​​​പ്യൂ​​​​ട്ട​​​​റു​​​​ക​​​​ളെ പ​​​​ര​​​​സ്പ​​​​രം ബ​​​​ന്ധി​​​​പ്പി​​​​ക്കു​​​​ന്നതിനായിട്ടായിരുന്നു അ​​​​ര്‍​​​​പാ​​​​നെറ്റിന്റെ രൂപീകരണം. ഇ-​​​​മെ​​​​യി​​​​ല്‍, എ​​​​ഫ്ടി​​​​പി തു​​​​ട​​​​ങ്ങി അ​​​​ര്‍​​​​പാ​​​​നെ​​​​റ്റി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന പ​​​​ല സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളും ഇ​​​​ന്ന് ഇ​​​​ന്‍റ​​​​ര്‍​​​​നെ​​​​റ്റി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന ഘ​​​​ട​​​​ക​​​​ങ്ങ​​​​ളാ​​​​ണ്. ബ്രിട്ടീഷ് കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞനായ ഡൊണാള്‍ഡ് ഡേവിസ് കണ്ടുപിടിച്ച പാക്കറ്റ് സ്വിച്ചിങ് സിസ്റ്റം ഉപയോഗിച്ചാണ് ലാറിയും സംഘവും അര്‍പാനെറ്റിന് രൂപം നല്‍കിയത്. നാല് കംപ്യൂട്ടറുകളെയാണ് അര്‍പാനെറ്റില്‍ ആദ്യം ബന്ധിപ്പിച്ചത്. പിന്നീട് അത് വളര്‍ന്നു. 1983നു ശേഷം അര്‍പാനെറ്റ്, ഇന്റര്‍നെറ്റിന്റെ ഭാഗമായി. 

കം​​​​പ്യൂ​​​​ട്ട​​​​റു​​​​ക​​​​ളു​​​​ടെ വ്യാ​​​​പ​​​​ക ശൃം​​​​ഖ​​​​ല എ​​​​ന്ന ആ​​​​ശ​​​​യം ഉ​​​​ള്‍​​​​ക്കൊ​​​​ള്ളാ​​​​ന്‍ അ​​​​ക്കാ​​​​ല​​​​ത്തെ പ്ര​​​​മു​​​​ഖ കം​​​​പ്യൂ​​​​ട്ട​​​​ര്‍ ശാ​​​​സ്ത്ര​​​​ജ്ഞ​​​​ര്‍​​​​ക്കു ക​​​​ഴി​​​​ഞ്ഞി​​​​രു​​​​ന്നി​​​​ല്ലെ​​​​ന്ന് ലാ​​​​റി പി​​​​ന്നീ​​​​ട് പ​​​​റ​​​​ഞ്ഞി​​​​ട്ടു​​​​ണ്ട്. ടെ​​​​ലി​​​​കോം ക​​​​മ്പ​​​​നി​​​​ക​​​​ളി​​​​ല്‍ ​​​​നി​​​​ന്ന് വ​​​​ലി​​​​യ ഏ​​​​തി​​​​ര്‍പ്പും ലാ​​​​റി നേ​​​​രി​​​​ട്ടി​​​​രു​​​​ന്നു. 1973ല്‍ ​​​​അ​​​​ര്‍​​​​പാ​​​​നെ​​​​റ്റ് വി​​​​ട്ട ലാ​​​​റി ടെ​​​​ലി​​​​നെ​​​​റ്റ്, നെ​​​​റ്റ്‌എ​​​​ക്സ്പ്ര​​​​സ്, അ​​​​ന​​​​ഗ്രാം തു​​​​ട​​​​ങ്ങി​​​​യ ക​​​​മ്പ​​​​നി​​​​ക​​​​ളു​​​​ടെ സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന് മു​​​​ന്‍​​​​കൈ​​​​യെ​​​​ടു​​​​ത്തു.

2001ല്‍ ഡ്രാപ്പര്‍ പ്രൈസ് പുരസ്‌കാരവും 2002ല്‍ പ്രിന്‍സസ് ഓഫ് അസ്തൂരിയാസ് അവാര്‍ഡും ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. നാല് തവണ വിവാഹിതനായെങ്കിലും അവസാനകാലത്ത് ഒറ്റയ്ക്കായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com