ദാവൂദിനെയും സലാഹുദ്ദീനെയും കൈമാറണം; പാകിസ്ഥാന് മേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദത്തിന് ഇന്ത്യ

93 ലെ മുംബൈ സ്‌ഫോടനത്തില്‍ 257 പേരുടെ ജീവനെടുത്ത ഭീകരനാണ് ദാവൂദ് ഇബ്രാഹിം. പാക് തുറമുഖ നഗരമായ കറാച്ചിയിലാണ് ദാവൂദ് ഇപ്പോഴുള്ളതെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ദാവൂദിനെയും സലാഹുദ്ദീനെയും കൈമാറണം; പാകിസ്ഥാന് മേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദത്തിന് ഇന്ത്യ

ന്യൂഡല്‍ഹി:  ഭീകരവാദത്തിന് പാക് മണ്ണില്‍ സ്ഥാനമില്ലെന്ന നിലപാട് ആത്മാര്‍ത്ഥമാണെങ്കില്‍ ദാവൂദ് ഇബ്രാഹിമിനെയും സയ്യിദ് സലാഹുദ്ദീനെയും കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടേക്കും. ഇന്ത്യ തിരയുന്ന ഭീകരരായ ഇവര്‍ക്ക് സുഖവാസം പാക് സര്‍ക്കാര്‍ ഒരുക്കുന്നതായി നേരത്തേ മുതലേ ഇന്ത്യ ആരോപിക്കുന്നുണ്ട്. ഇവരെ കൈമാറുന്നതിനായി പാകിസ്ഥാന് മേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമാക്കാന്‍ ഇന്ത്യ ശ്രമങ്ങള്‍ ആരംഭിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

93 ലെ മുംബൈ സ്‌ഫോടനത്തില്‍ 257 പേരുടെ ജീവനെടുത്ത ഭീകരനാണ് അധോലോക നായകനായ  ദാവൂദ് ഇബ്രാഹിം. പാക് തുറമുഖ നഗരമായ കറാച്ചിയിലാണ് ദാവൂദ് ഇപ്പോഴുള്ളതെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാക് അധീന കശ്മീരിലാണ് സയ്യിദ് സലാഹുദ്ദീന്റെ താവളം. 

ജയ്ഷ് ഇ തലവന്‍ മസൂദ് അസര്‍ വിഷയത്തിലും ആഗോള പിന്തുണയ്ക്ക് ഇന്ത്യ ശ്രമിക്കുന്നുണ്ട്. ഇത് ഏറെക്കുറെ വിജയിച്ച മട്ടാണ്. അസറിനെ  ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നുള്ള ഇന്ത്യയുടെ വാദത്തിന് ചൈനയുടെ പിന്തുണ കിട്ടിയില്ലെങ്കിലും ഫ്രാന്‍സ് ഇന്ത്യയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. അസറിന്റെ സ്വത്തുക്കള്‍ ഫ്രഞ്ച് സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു. അസര്‍ വിഷയത്തില്‍ ബ്രിട്ടന്റേയും യുഎസിന്റെയും പിന്തുണയും ഇന്ത്യയ്ക്ക് നേടാന്‍ കഴിഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com