വയറ്റില്‍ 246 പായ്ക്കറ്റ് മയക്കുമരുന്ന്; വിമാനയാത്രയ്ക്കിടെ യുവാവിന് ദാരുണാന്ത്യം

മയക്കുമരുന്ന് ഓവര്‍ഡോസ് ആയതിനെ തുടര്‍ന്ന് തലച്ചോറിനെ ബാധിച്ചതാണ് മരണത്തിന് കാരണമായത്
വയറ്റില്‍ 246 പായ്ക്കറ്റ് മയക്കുമരുന്ന്; വിമാനയാത്രയ്ക്കിടെ യുവാവിന് ദാരുണാന്ത്യം

മെക്‌സിക്കോ സിറ്റി; വയറ്റില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവാവിന് വിമാനയാത്രയ്ക്കിടെ ദാരുണാന്ത്യം. ജാപ്പനീസ് സ്വദേശിയായ 42കാരനാണ് മരിച്ചത്. ബൊഗോട്ടയില്‍ നിന്ന് ടോക്കിയോയിലേക്ക് പോവുകയായിരുന്നു ഇയാള്‍. 246 കൊക്കെയ്ന്‍ പായ്ക്കറ്റുകളാണ് ഇയാളുടെ വയറ്റില്‍ നിന്ന് കണ്ടെടുത്തത്. 

മെക്‌സിക്കോ സിറ്റിയില്‍ എത്തി ജപ്പാനിലേക്ക് കടക്കാനിരിക്കുകയായിരുന്നു ഇയാള്‍. അതിനിടെയാണ് വിമാനത്തില്‍ വെച്ച് ഇയാള്‍ ശാരീരിക അസ്വാസ്ഥ്യം കാണിക്കുന്നത് വിമാനജീവനക്കാര്‍ ശ്രദ്ധിക്കുന്നത്. ഉടന്‍ അടുത്തുള്ള സൊനോറ വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറങ്ങാനുള്ള അനുമതി ജീവനക്കാര്‍ തേടി. അപ്പോഴേക്കും ഇയാള്‍ മരിച്ചിരുന്നു.  

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 246 മയക്കുമരുന്ന് പാക്കറ്റുകള്‍ ഇയാളുടെ വയറ്റിലുണ്ടെന്ന് കണ്ടെത്തിയത്. 2.5 സെന്റിമീറ്റര്‍ വലിപ്പമുള്ളതായിരുന്നു ഓരോ പായ്ക്കറ്റുകളും. മയക്കുമരുന്ന് ഓവര്‍ഡോസ് ആയതിനെ തുടര്‍ന്ന് തലച്ചോറിനെ ബാധിച്ചതാണ് മരണത്തിന് കാരണമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com