രണ്ട് മാസമായി തുടര്‍ച്ചയായി ചുമ; 60കാരന്റെ  തൊണ്ടയില്‍ നിന്ന് കണ്ടെത്തിയത് ജീവനുള്ള അട്ടകളെ

ചുമ നില്‍ക്കാതായതോടെ ആശുപത്രിയില്‍ കാണിച്ചപ്പോഴാണ് അട്ടകളെ കണ്ടെത്തിയത്
രണ്ട് മാസമായി തുടര്‍ച്ചയായി ചുമ; 60കാരന്റെ  തൊണ്ടയില്‍ നിന്ന് കണ്ടെത്തിയത് ജീവനുള്ള അട്ടകളെ

ബെയ്ജിങ്; രണ്ട് മാസമായി തുടര്‍ച്ചയായി ചുമ വന്നതോടെയാണ് 60 കാരന്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തുന്നത്. എന്നാല്‍ ഇയാളുടെ ചുമയ്ക്കുള്ള കാരണം ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. തൊണ്ടയിലും നാസാദ്വാരത്തിലുമായി ജീവനുള്ള രണ്ട് അട്ടകളേയും കൊണ്ടാണ് രണ്ട് മാസമായി ഇയാള്‍ ജീവിച്ചിരുന്നത്. ചുമ നില്‍ക്കാതായതോടെ ആശുപത്രിയില്‍ കാണിച്ചപ്പോഴാണ് അട്ടകളെ കണ്ടെത്തിയത്. ചൈനയിലെ സിങ് വെന്‍ സ്വദേശിയാണ് 60കാരന്‍. 

കഫത്തോടും രക്തത്തോടുമുള്ള ചുമയാണ് തനിക്കുള്ളത് എന്നാണ് അദ്ദേഹം ഡോക്ടര്‍മാരോട് പറഞ്ഞത്. തുടര്‍ന്ന് സിടി സ്‌കാന്‍ ചെയ്‌തെങ്കിലും അതില്‍ ഒന്നും കാണ്ടെത്താനായില്ല. തുടര്‍ന്ന് ബ്രോന്‍ചോസ്‌കോപ്പി നടത്തുകയും അതില്‍ കണ്ട് അട്ടകളെ കണ്ടെത്തുകയുമായിരുന്നു എന്നാണ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു അട്ട വലുത് നാസാദ്വാരത്തില്‍ നിന്നും മറ്റൊരെണ്ണം ഗ്ലോട്ടിസിന് താഴെ നിന്നുമാണ് കണ്ടെത്തിയത്. 

10 സെന്റീ മീറ്റര്‍ നീളത്തിലുള്ള രണ്ട് അട്ടകളേയും നീക്കം ചെയ്തു. കാട്ടിലും മറ്റും അദ്ദേഹം ജോലിയ്ക്കായി പോകാറുണ്ടായിരുന്നെന്നും അതിനിടെ കുടിച്ച വെള്ളത്തില്‍ നിന്നുമാകാം അട്ടകള്‍ ശരീരത്തില്‍ പ്രവേശിച്ചത് എന്നുമാണ് കരുതുന്നത്. ശരീരത്തിനകത്തു ചെല്ലുമ്പോള്‍ ഇവ ചെറുതായിരുന്നിരിക്കാമെന്നും കഴിഞ്ഞ രണ്ട് മാസമായിട്ടാണ് അത് വലുതായത് എന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. രോഗി അപകടനില തരണം ചെയ്‌തെന്നും അവര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com