ഔഗഡൗഗവു: ആഫ്രിക്കൻ രാജ്യമായ ബുർകിന ഫാസോയിലുള്ള മുസ്ലിം പള്ളിയിലുണ്ടായ ആക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു. സൽമോസ്സിയിലുള്ള പള്ളിക്കുനേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
പ്രാദേശിക സമയം വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു ആക്രമണം. ആയുധധാരികളായ അക്രമികൾ പള്ളിയിൽ അതിക്രമിച്ചു കയറുകയും വിശ്വാസികൾക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നു. കൊല്ലപ്പെട്ടവരിൽ 13 പേർ സംഭവസ്ഥലത്ത് വച്ചുതന്നെയും മൂന്നുപേർ ആശുപത്രിയിലുമാണ് മരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ