ശരിയാണ്, ഫെയ്‌സ്ബുക്കില്‍ നിറയെ നുണയുണ്ട്; സമ്മതിച്ച് സക്കര്‍ബര്‍ഗ്

ശരിയാണ്, ഫെയ്‌സ്ബുക്കില്‍ നിറയെ നുണയുണ്ട്; സമ്മതിച്ച് സക്കര്‍ബര്‍ഗ്
ശരിയാണ്, ഫെയ്‌സ്ബുക്കില്‍ നിറയെ നുണയുണ്ട്; സമ്മതിച്ച് സക്കര്‍ബര്‍ഗ്

വാഷിങ്ടണ്‍: ഫെയ്‌സ്ബുക്കില്‍ വരുന്ന പരസ്യങ്ങളില്‍ നുണയും വസ്തുതാപരമല്ലാത്ത കാര്യങ്ങളും ഉണ്ടെന്ന് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. അതു മനസിലാക്കി സത്യമേത്, നുണയേത് എന്നു ഉപയോഗിക്കുന്നവര്‍ തന്നെ കണ്ടെത്തുകയേ മാര്‍ഗമുള്ളൂവെന്ന് സക്കര്‍ബര്‍ഗ് പറഞ്ഞു. 

സമൂഹത്തിലും ഓണ്‍ലൈനിലും ഉള്ള സത്യത്തിന്റെ ശോഷണത്തില്‍ താന്‍ ഉത്കണ്ഠാകുലനാണെന്ന്, ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പ്രസംഗത്തില്‍ സക്കര്‍ബര്‍ഗ് പറഞ്ഞു. എന്നാല്‍ ഫെയ്‌സ്ബുക്കോ മറ്റേതെങ്കിലും ഓണ്‍ലൈന്‍ കമ്പനികളോ അല്ല അതിനെതിരെ നടപടിയേടുക്കേണ്ടത്. ഏതാണ് പ്രസിദ്ധീകരിക്കേണ്ടത് എന്ന് കമ്പനികളല്ല തീരുമാനമെടുക്കേണ്ടത്. അവ വസ്തുതാപരമാണോ എന്നു പരിശോധിക്കാനുള്ള ബാധ്യതയും കമ്പനികള്‍ക്കല്ലെന്ന് സക്കര്‍ബര്‍ഗ് അഭിപ്രായപ്പെട്ടു.

സത്യമാണ് എന്ന് ഒരു കമ്പനിക്കു തോന്നുന്ന കാര്യങ്ങള്‍ മാത്രം പബ്ലിഷ് ചെയ്യുന്നത് നല്ലതാവില്ല. ജനാധിപത്യത്തില്‍ രാഷ്ട്രീയക്കാരെയോ വാര്‍ത്തകളെയോ ഒരു സ്വകാര്യ കമ്പനി സെന്‍സര്‍ ചെയ്യുന്നതും അംഗീകരിക്കാനാവാത്ത കാര്യമാണ്. ഏതാണ് വിശ്വാസതയുള്ളത് എന്നു ജനങ്ങള്‍ തന്നെ തീരുമാനിക്കുന്നതാണ് നല്ലത്- സ്‌ക്കര്‍ബര്‍ഗ് ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com