ഇന്ത്യയില്‍ ബിജെപി ജയിക്കണം; മോദി നെതന്യാാഹുവിനെ പോലെയെന്ന് ഇമ്രാന്‍ഖാന്‍

തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയുമായി സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് പറഞ്ഞ ഇമ്രാന്‍ പാക് അധിനിവേശ കശ്മീര്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ തയ്യാറാണെന്നും പ്രഖ്യാപിച്ചിട്
ഇന്ത്യയില്‍ ബിജെപി ജയിക്കണം; മോദി നെതന്യാാഹുവിനെ പോലെയെന്ന് ഇമ്രാന്‍ഖാന്‍

 
ഇസ്ലാമാബാദ്:
ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി കൂടുതല്‍ നല്ലത് ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കശ്മീര്‍ വിഷയത്തില്‍ ഒരു ധാരണയില്‍ എളുപ്പത്തില്‍ എത്തിച്ചേരാന്‍ മോദി സര്‍ക്കാരാണെങ്കില്‍ സാധിക്കും. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാരാണെങ്കില്‍ കാര്യങ്ങള്‍ ബുദ്ധിമുട്ടാകും. വിമര്‍ശനങ്ങളെ ഭയന്ന് കശ്മീര്‍ വിഷയത്തിലേ തൊടില്ലെന്നും ഇമ്രാന്‍ഖാന്‍ വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

ജനങ്ങളില്‍ ഭയവും ദേശീയതയും കുത്തിനിറയ്ക്കുന്ന കാര്യത്തില്‍ ഇന്ത്യന്‍പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന് തുല്യമാണെന്നും ഇമ്രാന്‍ കൂട്ടിച്ചേര്‍ത്തു. 

തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയുമായി സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് പറഞ്ഞ ഇമ്രാന്‍ പാക് അധിനിവേശ കശ്മീര്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ തയ്യാറാണെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. കശ്മീരിലേത് രാഷ്ട്രീയ പ്രശ്‌നമാണ്. അവിടെ സൈനിക അധികാരം പ്രയോഗിച്ചാല്‍ ഫലമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com