റഷ്യയുടെ ചാര തിമിംഗലം നോര്‍വെ തീരത്ത്, പിന്നില്‍ റഷ്യന്‍ നേവിയെന്ന് റിപ്പോര്‍ട്ട്‌

റഷ്യന്‍ ശാസ്ത്രജ്ഞര്‍ പഠനങ്ങള്‍ക്കായി തിമിംഗലത്തെ ഉപയോഗിച്ചതാവാം എന്ന് ആദ്യം വിലയിരുത്തല്‍ ഉയര്‍ന്നുവെങ്കിലും പിന്നീട് റഷ്യന്‍ നേവിയിലേക്ക് തന്നെയാണ് സംശയം നീണ്ടത്
റഷ്യയുടെ ചാര തിമിംഗലം നോര്‍വെ തീരത്ത്, പിന്നില്‍ റഷ്യന്‍ നേവിയെന്ന് റിപ്പോര്‍ട്ട്‌

ബെര്‍ലിന്‍: റഷ്യന്‍ ചാരനെന്ന് സംശയിക്കുന്ന തിമിംഗലം നോര്‍വെയുടെ തീരത്ത് നിന്നും പിടിയില്‍. കുതിരകള്‍ക്ക് ഉപയോഗിക്കുന്ന പ്രത്യേക കടിഞ്ഞാല്‍ ധരിച്ച വെള്ള തിമിംഗലമാണ് പിടിയിലായത്. റഷ്യന്‍ സൈന്യത്തിലാണ് കുതിരകള്‍ക്ക് പ്രത്യേകത കടിഞ്ഞാണ്‍ ധരിപ്പിക്കുന്നത്. 

റഷ്യന്‍ നാവിക സേന പ്രത്യേകം പരിശീലനം നല്‍കിയ തിമിംഗലമാണെന്ന് സംശയിക്കുന്ന ഇതില്‍ നിന്നും ജോപ്രോ കാമറാ ഹോള്‍ഡറും കണ്ടെത്തിയിട്ടുണ്ട്. കടിഞ്ഞാണിലാണ് ഇത് ധരിപ്പിച്ചിരുന്നത്. ഇതില്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിന്റെ ലേബലാണ് പതിച്ചിരുന്നത്. ഈ ഗോപ്രോ കാമറ ഹോള്‍ഡര്‍ തിമിംഗലത്തെ കണ്ടെത്തിയ നോര്‍വേ മത്സ്യത്തൊഴിലാളികള്‍ തിമിംഗലത്തിന്റെ ദേഹത്ത് നിന്നും അഴിറ്റുമാറ്റി. 

പെട്ടെന്ന് ഇണങ്ങിയ ഈ തിമിംഗലം മത്സ്യത്തൊഴിലാളികളുടെ ബോട്ടിന് പിന്നാലെ വരികയായിരുന്നു എന്നാണ് മറൈന്‍ ബയോളജിസ്റ്റ് പ്രൊഫ.ഓഡറിന്‍ റികാര്‍ഡ്‌സണ്‍ പറയുന്നത്. റഷ്യന്‍ ശാസ്ത്രജ്ഞര്‍ പഠനങ്ങള്‍ക്കായി തിമിംഗലത്തെ ഉപയോഗിച്ചതാവാം എന്ന് ആദ്യം വിലയിരുത്തല്‍ ഉയര്‍ന്നുവെങ്കിലും പിന്നീട് റഷ്യന്‍ നേവിയിലേക്ക് തന്നെയാണ് സംശയം നീണ്ടത്.റഷ്യയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത്, കോല മേഖലയില്‍ റഷ്യയ്ക്ക് നിരവധി സൈനീക താവളങ്ങളുണ്ട്. ഇവിടെ നിന്നാവും തിമിംഗലത്തെ അയച്ചിരിക്കുന്നതെന്നാണ് നോര്‍വെയുടെ വിലയിരുത്തല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com