വിമാനത്തിനുള്ളില്‍ പുക നിറഞ്ഞു; ആശങ്ക; യാത്രക്കാരെ ഒഴിപ്പിച്ചു; വിഡിയോ

സാങ്കേതിക തകരാറിനെ തുടര്‍ന്ന് കാബിനില്‍ കട്ടിയുള്ള വെളുത്ത പുക നിറഞ്ഞതോടെ വിമാനം അടിയന്തിരമായി താഴെയിറക്കി
വിമാനത്തിനുള്ളില്‍ പുക നിറഞ്ഞു; ആശങ്ക; യാത്രക്കാരെ ഒഴിപ്പിച്ചു; വിഡിയോ

വിമാനത്തില്‍ പുക നിറഞ്ഞതിനെ തുടര്‍ന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തില്‍ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. ലണ്ടനില്‍ നിന്ന് സ്‌പെയ്‌നിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. സാങ്കേതിക തകരാറിനെ തുടര്‍ന്ന് കാബിനില്‍ കട്ടിയുള്ള വെളുത്ത പുക നിറഞ്ഞതോടെ വിമാനം അടിയന്തിരമായി താഴെയിറക്കി. ലാന്‍ഡിങ്ങിന് തൊട്ടുമുന്‍പായിട്ടായിരുന്നു കാബിനില്‍ പുക നിറഞ്ഞത്. ഇതോടെ ആശങ്കയിലായ യാത്രികര്‍ ലാന്‍ഡ് ചെയ്തതിന് പിന്നാലെ എമര്‍ജന്‍സി എക്‌സിറ്റിലൂടെ പുറത്തുകടക്കുകയായിരുന്നു. 

വിമാനത്തില്‍ പുക നിറഞ്ഞതിന്റെയും യാത്രികര്‍ പുറത്തുകടക്കുന്നതിന്റേയും വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അടുത്തുള്ള ആളെ കാണാന്‍ പോലും സാധിക്കാത്ത രീതിയിലായിരുന്നു പുക. പ്രേത സിനിമ പോലെയാണ് അതിനെ തോന്നിച്ചത് എന്നാണ് യാത്രികരില്‍ ഒരാള്‍ പറഞ്ഞത്. 

ഹീത്രോയില്‍ നിന്ന് വലന്‍സിയയിലേക്കുള്ള ബിഎ422 വിമാനത്തിലാണ് പുക നിറഞ്ഞത്. വലന്‍സിയയില്‍ ലാന്‍ഡ് ചെയ്യാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെയായിരുന്നു സംഭവം. യാത്രികരും വിമാന ജീവനക്കാരും സുരക്ഷിതരാണെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ് വ്യക്തമാക്കി. 175 യാത്രികരും എട്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com