അതിശൈത്യം ആഘോഷമാക്കി യുഎസ് ജനത ; വീഡിയോകള്‍ വൈറല്‍

ശൈത്യം കടുത്തതോടെ, ഡീസല്‍ തണുത്തുറഞ്ഞതിനെ തുടര്‍ന്ന് വാഹനങ്ങള്‍ ഓടിക്കാനാകാത്ത സ്ഥിതിയാണ്. വൈദ്യുതിവിതരണം സ്തംഭിച്ചു
അതിശൈത്യം ആഘോഷമാക്കി യുഎസ് ജനത ; വീഡിയോകള്‍ വൈറല്‍


വാഷിങ്ടണ്‍ : അപകടകരമായ കൊടും ശൈത്യവും കനത്ത മഞ്ഞുവീഴ്ചയും മൂലം മരവിച്ചിരിക്കുകയാണ് അമേരിക്കയിലെ മധ്യമേഖലയിലെ പല പ്രദേശങ്ങളും. ചരിത്രത്തിലെ ഏറ്റവും വലിയ അതിശൈത്യത്തിന്റെ പിടിയിലാണ് ഇവിടം. മൈനസ് 29 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് പലയിടത്തും രേഖപ്പെടുത്തിയിരിക്കുന്നത്. കൊടും തണുപ്പ് ജനജീവിതത്തെ സാരമായി ബാധിച്ചു.

പോളാര്‍ വെര്‍ട്ടക്‌സ് എന്ന പ്രതിഭാസമാണ് അസാധാരണമായ കൊടും സൈത്യത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. ശൈത്യകാലത്തു പരമാവധി മൈനസ് 35 ഡിഗ്രി സെല്‍ഷ്യസ് വരെ തണുപ്പ് അനുഭവപ്പെടാറുള്ള ഷിക്കാഗോയില്‍ ഇത്തവണ രേഖപ്പെടുത്തിയത് മൈനസ് 46 ഡിഗ്രി സെല്‍ഷ്യസാണ്.

ശൈത്യം കടുത്തതോടെ, ഡീസല്‍ തണുത്തുറഞ്ഞതിനെ തുടര്‍ന്ന് വാഹനങ്ങള്‍ ഓടിക്കാനാകാത്ത സ്ഥിതിയാണ്. വൈദ്യുതിവിതരണം സ്തംഭിച്ചു. സ്‌കൂളുകള്‍ അടച്ചു. കുടിവെള്ള വിതരണവും തടസ്സപ്പെട്ടു. വീടുകളടക്കം മഞ്ഞ് വീണ് മൂടിയിരിക്കുകയാണ്. റെയില്‍വെ ട്രാക്കുകളില്‍ മഞ്ഞുറഞ്ഞതോടെ ട്രെയിന്‍ ഗതാഗതവും താറുമാറായി.

അതേസമയം കൊടുംശൈത്യം ജനജീവിതത്തെ ദുസ്സഹമാക്കുമ്പോഴും അതും ആഘോഷമാക്കുകയാണ് ജനങ്ങള്‍. കൊടും ശൈത്യത്തിന്റെ നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. ചൂടുവെള്ളം വായുവിലേക്ക് ഒഴിക്കുന്നതും, നനഞ്ഞ മുടി തണഉപ്പില്‍ ഉറച്ചുപോകുന്നതും, മഞ്ഞിന് മുകളിലെ സോപ്പു കുമിളയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. റെയില്‍വേട്രാക്കുകളില്‍ ഗതാഗതത്തിനായി തീയിടുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com