ഭീമന്‍ ചൂര സ്വന്തമാക്കിയത് 21.5 കോടി രൂപയ്ക്ക്  

ജപ്പാനിലെ പ്രമുഖ ഹോട്ടല്‍ വ്യവസായി കിയോഷി കിമൂറയാണ് 31 ലക്ഷം ഡോളര്‍ (എകദേശം 21.5 കോടി രൂപ) മുടക്കി ഭീമന്‍ ചൂര സ്വന്തമാക്കിയത്
ഭീമന്‍ ചൂര സ്വന്തമാക്കിയത് 21.5 കോടി രൂപയ്ക്ക്  

ടോക്യോ: മത്സ്യവിപണിക്ക് പേരുകേട്ട ജപ്പാനിലെ ടോക്യോയില്‍ നിന്ന് പുതിയൊരു റെക്കോര്‍ഡ് കൂടി. ജപ്പാനിലെ പ്രമുഖ ഹോട്ടല്‍ വ്യവസായി കിയോഷി കിമൂറയാണ് 31 ലക്ഷം ഡോളര്‍ (എകദേശം 21.5 കോടി രൂപ) മുടക്കി ഭീമന്‍ ചൂര സ്വന്തമാക്കിയത്. 278 കിലോഗ്രാമുള്ള പ്രത്യേകയിനം ഭീമന്‍ ചൂര ജപ്പാനിലെ വടക്കന്‍ തീരത്തുനിന്നാണ് പിടിച്ചത്. വംശനാശഭീഷണി നേരിടുന്ന മത്സ്യമാണിത്.

ജപ്പാനിലെ രുചികരമായ സുഷി വിഭവത്തിന് ചൂര ഒഴിവാക്കാനാത്ത ഘടകമാണ്. കഴിഞ്ഞവര്‍ഷം റ്റിസുക്കിജി എന്നയാളുടെ പേരില്‍ കുറിച്ച റെക്കോര്‍ഡാണ് പുതുവര്‍ഷാരംഭത്തില്‍ കിമൂറോ തിരുത്തിയത്.സുഷി റെസ്റ്റോറന്റ് ശൃംഖല ഉടമയാണ് കിമൂറോ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com