ആര്‍ത്തവ സമയത്ത് പുറത്ത് കുടിലില്‍ താമസം; യുവതിയും രണ്ടു മക്കളും ശ്വാസം മുട്ടി മരിച്ചു

ആര്‍ത്തവവേളയില്‍ വീടിന് പുറത്തെ കുടിലില്‍ കഴിയുകയായിരുന്ന യുവതിയും രണ്ടു ആണ്‍മക്കളും ശ്വാസംമുട്ടി മരിച്ചു
ആര്‍ത്തവ സമയത്ത് പുറത്ത് കുടിലില്‍ താമസം; യുവതിയും രണ്ടു മക്കളും ശ്വാസം മുട്ടി മരിച്ചു

കഠ്മണ്ഡു: ആര്‍ത്തവവേളയില്‍ വീടിന് പുറത്തെ കുടിലില്‍ കഴിയുകയായിരുന്ന യുവതിയും രണ്ടു ആണ്‍മക്കളും ശ്വാസംമുട്ടി മരിച്ചു. നേപ്പാളിലെ ബജൂര ജില്ലയില്‍ അംബ ബൊഹൊറയും(35) , ഒന്‍പതും, 12 വയസ്സുകാരായ ആണ്‍ മക്കളുമാണ് ചൊവ്വാഴ്ച രാത്രി മരിച്ചത്. 

പിറ്റേന്ന് രാവിലെ അംബയുടെ ഭര്‍തൃമാതാവ് കുടിലിന്റെ വാതില്‍ തുറന്നപ്പോഴാണ് മൂവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ജനലോ, വെന്റിലേഷനോ ഇല്ലാതിരുന്ന കുടിലില്‍ തണുപ്പകറ്റനായി നെരിപ്പോട് കൂട്ടിയിരുന്നു. ഇതില്‍ നിന്നുളള തീപ്പൊരി കമ്പിളിപ്പുതപ്പില്‍ വീണുകത്തിയ പുക ശ്വസിച്ചാണ് മരണമെന്ന് കരുതുന്നു.നേപ്പാളില്‍ ആര്‍ത്തവസമയത്ത് സ്ത്രീകളെ ഒറ്റയ്ക്കാക്കുന്ന ദുരാചാരമായ ചൗപദിയുടെ ഒടുവിലത്തെ ഇരയാണ് അംബയും മക്കളും.

ആര്‍ത്തവദിനങ്ങളില്‍ സ്ത്രീകളെ മാറ്റിയിരുത്തുന്നത് നേപ്പാള്‍ സുപ്രിംകോടതി 2005ല്‍ നിരോധിച്ചിരുന്നു. ഇത്തരം ആചാരങ്ങളെ ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം 2017ല്‍ നിലവില്‍ വരികയും ചെയ്തു. മൂന്നുമാസം തടവും 3000 രൂപ പിഴയുമാണ് ശിക്ഷ. എന്നിട്ടും ചില സമുദായങ്ങള്‍ ഇപ്പോഴും ഈ രീതികള്‍ പിന്തുടരുന്നുണ്ട്. 

സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് മേധാവി ഉദ്ദബ് സിങ് പറഞ്ഞു. ആര്‍ത്തവസമയത്ത് സ്ത്രീകള്‍ ചൗഗോത്ത് എന്ന പരമ്പരാഗത കുടിലില്‍ ഒറ്റയ്ക്കാണ് കഴിയേണ്ടത്. മതപരമായ കാര്യങ്ങള്‍ക്കും വിലക്കുണ്ട്. കഴിഞ്ഞവര്‍ഷം ആര്‍ത്തവസമയത്ത് ഇങ്ങനെ കഴിഞ്ഞ പെണ്‍കുട്ടി പാമ്പുകടിയേറ്റ് മരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com