ഇന്‍സ്റ്റഗ്രാമില്‍ വൈറലാക്കാന്‍ വിഡിയോ വേണം; കപ്പലിന്റെ 11-ാം നിലയില്‍ നിന്ന് കടലിലേക്ക് എടുത്തുചാടി യുവാവ് (വിഡിയോ) 

റോയല്‍ കരീബിയന്‍ കപ്പലില്‍ വച്ചാണ് നിക്കോളയും സുഹൃത്തുക്കളും വിഡിയോ പകര്‍ത്തിയത്
ഇന്‍സ്റ്റഗ്രാമില്‍ വൈറലാക്കാന്‍ വിഡിയോ വേണം; കപ്പലിന്റെ 11-ാം നിലയില്‍ നിന്ന് കടലിലേക്ക് എടുത്തുചാടി യുവാവ് (വിഡിയോ) 

ന്‍സ്റ്റഗ്രാമില്‍ ഇടാന്‍ വൈറല്‍ വിഡിയോ ഷൂട്ട് ചെയ്യാനായി 27കാരന്‍ കപ്പലിന്റെ 11-ാം നിലയില്‍ നിന്ന് കടലിലേക്ക് എടുത്തുചാടി. വാഷിങ്ടണ്‍ സ്വദേശിയായ നിക്കോള വയ്‌ദേവ് ആണ് ഒരു വിഡിയോയ്ക്കായി ഈ സാഹസത്തിന് മുതിര്‍ന്നത്. റോയല്‍ കരീബിയന്‍ കപ്പലില്‍ വച്ചാണ് നിക്കോളയും സുഹൃത്തുക്കളും വിഡിയോ പകര്‍ത്തിയത്. 

വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വൈറലായത്. കടലിലേക്ക് എടുത്തുചാടിയ സംഭവം അറിഞ്ഞതോടെ നിക്കോളയെയും സുഹൃത്തുക്കളേയും റോയല്‍ കരീബിയന്‍ കപ്പലില്‍ യാത്രചെയ്യുന്നതില്‍ നിന്ന് വിലക്കിയതായി അധികൃതര്‍ അറിയിച്ചു. കടലില്‍ ചാടിയ നിക്കോളയെ തിരികെ കപ്പലില്‍ കയറ്റാനും ജീവനക്കാര്‍ തയ്യാറായില്ല. വലിയ മണ്ടത്തരമാണ് അവര്‍ കാണിച്ചതെന്നും അതുകൊണ്ടുതന്നെയാണ് ഇനിയുള്ള യാത്രകള്‍ വിലക്കിയതെന്നും റോയല്‍ കരീബിയന്‍ അധികൃതര്‍ പറഞ്ഞു. 

തലേദിവസം മദ്യം കഴിച്ചിരുന്നെന്നും പിറ്റേന്ന് കടലിലേക്ക് എടുത്തുചാടാന്‍ തീരുമാനിക്കുകയായിരുന്നു എന്നുമാണ് നിക്കോള പ്രതികരിച്ചത്. വിഡിയോയ്ക്ക് താഴെ നിക്കോളയെയും സുഹൃത്തുക്കളെയും വിമര്‍ശിച്ച് ധാരാളം കമന്റുകളും വന്നുകഴിഞ്ഞു. മണ്ടന്‍മാര്‍ എന്നാണ് ഇവരെ പലരും വിശേഷിപ്പിക്കുന്നത്. 

നിക്കോള ഇതിനുമുന്‍പും ഉയരത്തില്‍ നിന്ന് ചാടിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ പിന്നീട് എന്ത് സംഭവിക്കും എന്നതിനെക്കുറിച്ച് ചിന്തിച്ചില്ലെന്നുമാണ് സുഹൃത്തുക്കള്‍ പറഞ്ഞത്. വൈറലായ വിഡിയോ രണ്ടായിരത്തിലധികം കമന്റുകള്‍ നേടിക്കഴിഞ്ഞു.

View this post on Instagram

Full send

A post shared by Nick Naydev (@naydev91) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com