ബാങ്കില്‍ അതിക്രമിച്ച് കയറി അഞ്ച് പേരെ വെടിവെച്ചുകൊന്നു; സംഭവം യുഎസിലെ ഫ്‌ളോറിഡയില്‍

സെബ്രിങ്ങിലെ സണ്‍ ട്രസ്റ്റ് ബാങ്കിലേക്ക് അതിക്രമിച്ച് കയറിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു
ബാങ്കില്‍ അതിക്രമിച്ച് കയറി അഞ്ച് പേരെ വെടിവെച്ചുകൊന്നു; സംഭവം യുഎസിലെ ഫ്‌ളോറിഡയില്‍

ഫ്‌ളോറിഡ; യുഎസിലെ ഫ്‌ളോറിഡയിലുണ്ടായ വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലുപ്പെട്ടു. നഗരത്തിലെ ഒരു ബാങ്കില്‍ ബുധനാഴ്ചയാണ് അക്രമണമുണ്ടായത്. സെബ്രിങ്ങിലെ സണ്‍ ട്രസ്റ്റ് ബാങ്കിലേക്ക് അതിക്രമിച്ച് കയറിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. 

വെടിവെപ്പു നടത്തിയ അക്രമിയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. സെഫെന്‍ സേവന്‍ എന്ന യുവാവാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇയാള്‍ തന്നെയാണ് അക്രമണത്തെക്കുറിച്ച് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് അധികൃതര്‍ ബാങ്ക് വളഞ്ഞു. ഇയാളെ അനുനയിപ്പിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com