പ്രളയക്കെടുതി : കഴുത്തറ്റം വെള്ളത്തില്‍ മുങ്ങി 'ലൈവ് റിപ്പോര്‍ട്ടിങ്' , വീഡിയോ വൈറല്‍

കഴിഞ്ഞ ആറു ദിവസമായി തുടരുന്ന കനത്ത മഴയില്‍ പ്രദേശം പ്രളയത്തില്‍ മുങ്ങിയിരിക്കുകയാണ്
പ്രളയക്കെടുതി : കഴുത്തറ്റം വെള്ളത്തില്‍ മുങ്ങി 'ലൈവ് റിപ്പോര്‍ട്ടിങ്' , വീഡിയോ വൈറല്‍

ഇസ്ലാമാബാദ് : പ്രളയക്കെടുതിയില്‍ പലവിധത്തിലുള്ള ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ടിങ് നാം കണ്ടിട്ടുണ്ട്. എന്നാല്‍ കഴുത്തറ്റം വെള്ളത്തില്‍ മുങ്ങി, തലയും മൈക്കും മാത്രം കാണുന്ന തരത്തിലുള്ള ലൈവ് റിപ്പോര്‍ട്ടിംഗാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുള്ളത്. 

മധ്യ പാകിസ്ഥാനിലെ കോട്ട് ചാട്ടയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. പാക് ന്യൂസ് ചാനല്‍ ഡിടിവിയുടെ റിപ്പോര്‍ട്ടര്‍ അസദര്‍ ഹുസൈനാണ് പ്രളയക്കെടുതിയുടെ രൂക്ഷത ലോകത്തെ അറിയിക്കാന്‍ പുതിയ രീതി അവലംബിച്ചത്. 

കഴിഞ്ഞ ആറു ദിവസമായി തുടരുന്ന കനത്ത മഴയില്‍ പ്രദേശം പ്രളയത്തില്‍ മുങ്ങിയിരിക്കുകയാണ്. ഈ പ്രദേശത്തെ ജനങ്ങള്‍ അനഭവിക്കുന്ന കെടുതിയുടെ രൂക്ഷത അതേ അവസ്ഥയില്‍ അറിയിക്കുന്നതിന് വേണ്ടിയാണ് ഈ സാഹസത്തിന് മുതിര്‍ന്നതെന്നാണ് ഹുസൈന്‍ പറയുന്നത്. 

ജിടിവിയുടെ യൂട്യൂബ് ചാനലിലൂടെ ജൂലൈ 25 ന് പുറത്തുവിട്ട വീഡിയോ ഇതിനകം ഒന്നരലക്ഷത്തിലേറെ പേരാണ് കണ്ടത്. സോഷ്യല്‍ മീഡിയയില്‍ ഹുസൈന്റെ സമര്‍പ്പണത്തെ പ്രശംസിച്ച് നിരവധി പേരാണെത്തിയത്. അതേസമയം റിപ്പോര്‍ട്ടറെ അപകടകരമായ രീതിയില്‍ റിപ്പോര്‍ട്ടിംഗിന് നിയോഗിച്ച ചാനലിനെതിരെ ചിലര്‍ വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com