ഇദായ് ചുഴലിക്കാറ്റ്: 120 മരണം, 100ൽ അധികം ആളുകളെ കാണാതായി

ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ര്‍​ന്ന് ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വു​മു​ണ്ടാ​യതാണ് മരണസംഖ്യ കൂടാൻ കാരണമായത്. 
ഇദായ് ചുഴലിക്കാറ്റ്: 120 മരണം, 100ൽ അധികം ആളുകളെ കാണാതായി

ഹ​രാ​രെ: സിംബാവെയിൽ വീശിയടിച്ച ഇദായ് ചുഴലിക്കാറ്റിൽ 120ൽ അധികം ആളുകൾ മരിച്ചു. നൂറിലധികം ആളുകളെയാണ് കാണാതായത്. സിം​ബാ​ബ്‌​വേ​യി​ലും അ​യ​ൽ​രാ​ജ്യ​മാ​യ മൊ​സാം​ബി​ക്കി​ലു​മാ​യാണ് ഇത്രയും മരണം സംഭവിച്ചത്. ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ര്‍​ന്ന് ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വു​മു​ണ്ടാ​യതാണ് മരണസംഖ്യ കൂടാൻ കാരണമായത്. 

നി​ര​വ​ധി വീ​ടു​ക​ൾ ഒ​ലി​ച്ചു​പോ​വു​ക​യും മ​ര​ങ്ങ​ൾ ത​ക​ർ​ന്നു വീ​ഴു​ക​യും കൃ​ഷികൾ ന​ശി​ക്കു​ക​യും ചെ​യ്തിട്ടുണ്ട്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ആരംഭിച്ച ചു​ഴ​ലി​ക്കാ​റ്റി​ൽ മൊ​സാം​ബി​ക് മേ​ഖ​ല​യി​ൽ ഉ​രു​ൾ​പ്പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലും ശ​ക്ത​മാ​യി. അ​ത് പി​ന്നീ​ട് മ​ലാ​വി​യി​ലേ​ക്കും സിം​ബാ​ബ്‌​വേ​യി​ലേ​ക്കും നീ​ങ്ങു​ക​യാ​യി​രു​ന്നു. 

സിം​ബാ​ബ്‌​വേ​യി​ൽ 65 പേ​രും മൊ​സാം​ബി​ക്കി​ൽ 62 പേ​രു​മാ​ണ് മ​രി​ച്ച​ത്. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​മു​ണ്ട്. 15 ല​ക്ഷ​ത്തോ​ളം പേ​രെ ചു​ഴ​ലി​ക്കാ​റ്റ് ബാ​ധി​ച്ചു​വെ​ന്നാ​ണ് യു​എ​ന്നും സ​ര്‍​ക്കാ​രും വി​ല​യി​രു​ത്തു​ന്ന​ത്. കാ​റ്റും ശ​ക്ത​മാ​യ മ​ഴ​യും മൂ​ലം ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ദു​ഷ്ക​ര​മാ​ണ്. സിം​ബാ​ബ്‌​വെ​ൻ സൈ​ന്യം ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com