ഒടുവില്‍ പെന്റഗണ്‍ വഴങ്ങി ; മെക്‌സിക്കന്‍ മതിലിന് ഒരു കോടി ഡോളര്‍ അനുവദിക്കും

5.5 മീറ്റര്‍ ഉയരത്തില്‍ മതില്‍ നിര്‍മ്മിക്കുന്നതിനും റോഡ് നന്നാക്കുന്നതിനും വഴി വിളക്കുകള്‍സ്ഥാപിക്കുന്നതിനുമാണ് തുക ചെലവാക്കുക. മെക്‌സിക്കന്‍ അനധികൃത കുടിയേറ്റം തടയുന്നതിന് പുറമേ ലഹരിമരുന്ന് കടത്ത് ത
ഒടുവില്‍ പെന്റഗണ്‍ വഴങ്ങി ; മെക്‌സിക്കന്‍ മതിലിന് ഒരു കോടി ഡോളര്‍ അനുവദിക്കും

വാഷിങ്ടണ്‍:  യുഎസ് - മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടാനുള്ള പ്രസിഡന്റ് ട്രംപിന്റെ ആവശ്യത്തിന് ഒടുവില്‍ പെന്റഗണിന്റെ ധനസഹായം. ഒരു കോടി ഡോളര്‍ 92 കിലോ മീറ്റര്‍ നീളം വരുന്ന മതില്‍ പണിയുന്നതിനായി അനുവദിച്ചെന്ന് പെന്റഗണ്‍ ആക്ടിങ് ചീഫ് പാട്രിക് ഷനാന്‍ ആണ് വ്യക്തമാക്കിയത്.

5.5 മീറ്റര്‍ ഉയരത്തില്‍ മതില്‍ നിര്‍മ്മിക്കുന്നതിനും റോഡ് നന്നാക്കുന്നതിനും വഴി വിളക്കുകള്‍സ്ഥാപിക്കുന്നതിനുമാണ് തുക ചെലവാക്കുക. മെക്‌സിക്കന്‍ അനധികൃത കുടിയേറ്റം തടയുന്നതിന് പുറമേ ലഹരിമരുന്ന് കടത്ത് തടയാനും സാധിക്കുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കുന്നു. 

മതില്‍ പണിയുന്നതിനായി പണം അനുവദിക്കാതിരുന്ന യുഎസ് കോണ്‍ഗ്രസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ മാസം ട്രംപ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. സെനറ്റര്‍മാരെ മറികടന്ന് എട്ട് കോടി ഡോളര്‍ മതിലിനായി വകയിരുത്തുന്നതിനായിരുന്നു ഈ അടിയന്തരാവസ്ഥ പ്രഖ്യാപനം. എന്നാല്‍ ട്രംപിന്റെ നടപടി പ്രസിഡന്റ് പദവിയെ ദുരുപയോഗം ചെയ്യുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഡെമോക്രാറ്റുകള്‍ രംഗത്തെത്തയിരുന്നു. 

2016 ല്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പ്രചാരണത്തിനിടയിലാണ് ട്രംപ് മെക്‌സിക്കന്‍ മതിലെന്ന ആശയം കൊണ്ട് വരുന്നത്. ക്യാമറയും സെന്‍സറുകളും മറ്റ് നിരീക്ഷണ ഉപകരണങ്ങളും മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ സ്ഥാപിക്കുന്നതോടെ കുടിയേറ്റംതടയാമെന്ന വാഗ്ദാനമാണ് ട്രംപ് നല്‍കിയിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com