ഭാഗ്യം ചെയ്തവരാണ് ഇന്ത്യാക്കാര്‍, മോദി മഹാനായ നേതാവ് ; തെരഞ്ഞെടുപ്പ് വിജയത്തെ പ്രശംസിച്ച് ഡൊണാള്‍ഡ് ട്രംപ് 

ഭാഗ്യം ചെയ്തവരാണ് ഇന്ത്യാക്കാര്‍, മോദി മഹാനായ നേതാവ് ; തെരഞ്ഞെടുപ്പ് വിജയത്തെ പ്രശംസിച്ച് ഡൊണാള്‍ഡ് ട്രംപ് 

മോദിയുമായി ഫോണില്‍ സംസാരിച്ചുവെന്നും വിജയത്തില്‍ അഭിനന്ദിച്ചുവെന്നും ട്രംപ് ട്വിറ്ററില്‍

ന്യൂഡല്‍ഹി: നരേന്ദ്രമോദിയെ പോലൊരു പ്രധാനമന്ത്രിയെ ലഭിച്ചതില്‍ ഇന്ത്യാക്കാര്‍ ഭാഗ്യം ചെയ്തവരാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മികച്ച നേതാവും മഹാനുമാണ് മോദിയെന്നും ട്രംപ് പ്രശംസിച്ചു. മോദിയുമായി ഫോണില്‍ സംസാരിച്ചുവെന്നും വിജയത്തില്‍ അഭിനന്ദിച്ചുവെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

യുഎസും ഇന്ത്യയുമായുള്ള സൗഹൃദം നല്ല രീതിയില്‍ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ച്ചയായ രണ്ടാം വട്ടവും അധികാരം നിലനിര്‍ത്തിയ മോദിയെ ലോകനേതാക്കള്‍ നേരത്തെ അഭിനന്ദിച്ചിരുന്നു.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയില്‍ മറ്റുള്ള രാജ്യങ്ങള്‍ക്ക് ഇന്ത്യ ഒരു മാതൃകയാണെന്ന് യുഎസ് വക്താവ് മോര്‍ഗന്‍ ഒര്‍ട്ടാഗസും ട്വീറ്റ് ചെയ്തു. 

സാമ്പത്തിക- പ്രതിരോധ മേഖലകളില്‍യുമായുള്ള സഹകരണം വര്‍ധിപ്പിക്കുമെന്നും ഭീകരതയ്ക്ക് എതിരായ പോരാട്ടത്തില്‍ ഒന്നിച്ച് നില്‍ക്കുമെന്നും യുഎസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com