53 കാരനെ സെക്‌സിന് പ്രലോഭിപ്പിച്ച് യുവതി പാര്‍ക്കിങ് സ്ഥലത്തേക്ക് കൊണ്ടുപോയി; 'പരിചയം വരുത്തിയ വിന'

മുപ്പത് വയസ്സുതോന്നിക്കുന്ന യുവതി ഇരുണ്ട നിറത്തിലാണെന്നും അഞ്ചടി നീളമുണ്ടെന്നും പൊലീസ് പറയുന്നു
53 കാരനെ സെക്‌സിന് പ്രലോഭിപ്പിച്ച് യുവതി പാര്‍ക്കിങ് സ്ഥലത്തേക്ക് കൊണ്ടുപോയി; 'പരിചയം വരുത്തിയ വിന'


അന്‍പത്തിമൂന്നുകാരനെ സെ്കസിനായി പ്രലോഭിപ്പിച്ച് യുവതി ബാത്ത്‌റൂമിലേക്ക് എത്തിച്ചതിന് പിന്നാലെ അയാളുടെ പേഴ്‌സും മൊബൈലും കവര്‍ന്നതായി പരാതി. ശനിയാഴ്ചയാണ് സംഭവം. ഉച്ചസമയത്താണ് മധ്യവയസ്‌കന്‍  യുവതിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഏറെ നേരം സംസാരിച്ച ശേഷം മധ്യവയസ്‌കനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ മുപ്പതുകാരി സമ്മതിക്കുകയായിരുന്നു. പാര്‍ക്കിങ് ഗാരേജിന് സമീപത്തെ കുളിമുറിയിലേക്ക് ഇയാളെ വിളിച്ചുവരുത്തി. പിന്നാലെ എത്തിയ രണ്ടംഗസംഘം മര്‍ദ്ദിച്ചശേഷം പണവും മൊബൈലും കവരുകായിരുന്നെന്ന് പൊലീസ് പറയുന്നു.

മധ്യവയസ്‌കനും യുവതിയും കുളിമുറിയില്‍ പ്രവേശിച്ചതോടെ രണ്ടുപേര്‍ അവരുടെ പിന്നാലെ പ്രവേശിച്ചു. അതിന് ശേഷം അയാളെ മര്‍ദ്ദിക്കുകയും യുവതിയെ താഴേക്ക് പറഞ്ഞുവിടുകയുമായിരുന്നു. മൂവരും ചേര്‍ന്ന് ഇയാളുടെ പേഴ്‌സും മൊബൈല്‍ ഫോണും കൈപ്പെടുത്തിയശേഷം കടന്നുകളയുകയായിരുന്നു.  

മുപ്പത് വയസ്സുതോന്നിക്കുന്ന യുവതി ഇരുണ്ട നിറത്തിലാണെന്നും അഞ്ചടി നീളമുണ്ടെന്നും പൊലീസ് പറയുന്നു. യുവതിയെയും ഒപ്പമുണ്ടായിരുന്നവരെയും കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com