ആമസോണിന്റെ കാവല്‍ക്കാരനെ വനംകൊള്ളക്കാര്‍ വെടിവെച്ചു കൊന്നു; പ്രതിഷേധം

ആമസോണ്‍ മഴക്കാടുകള്‍ക്കു കാവല്‍ നില്‍ക്കുന്ന ആദിവാസി സംഘത്തിന്റെ നേതാവിനെ വനംകൊള്ളക്കാര്‍ വെടിവെച്ചു കൊന്നു
വനംകൊള്ളക്കാര്‍ വെടിവെച്ചുകൊന്ന ഗോത്രവിഭാഗ പോരാളിയായ പൗലോ പൗലിനോ ഗുവാജജാറ
വനംകൊള്ളക്കാര്‍ വെടിവെച്ചുകൊന്ന ഗോത്രവിഭാഗ പോരാളിയായ പൗലോ പൗലിനോ ഗുവാജജാറ

ബ്രസീലിയ: ആമസോണ്‍ മഴക്കാടുകള്‍ക്കു കാവല്‍ നില്‍ക്കുന്ന ആദിവാസി സംഘത്തിന്റെ നേതാവിനെ വനംകൊള്ളക്കാര്‍ വെടിവെച്ചു കൊന്നു. ഗുവാജജാറ ഗോത്രവിഭാഗ പോരാളിയായ പൗലോ പൗലിനോ ഗുവാജജാറയാണു (26) തലയ്ക്കു വെടിയേറ്റു മരിച്ചത്.

അരാരിബോയ വനത്തില്‍ അതിക്രമിച്ചുകടക്കുന്ന മരംവെട്ടുകാരും വേട്ടക്കാരും ഉള്‍പ്പെട്ട കൊള്ളസംഘങ്ങളെ ചെറുക്കാന്‍ ജീവിതം സമര്‍പ്പിച്ച ആദിവാസി പോരാളികളുടെ നേതാവായിരുന്നു പൗലോ. ഗോത്ര നേതാവ് ലേര്‍സിയോ ഗുവാജജാറയ്ക്കും വെടിവയ്പില്‍ പരുക്കേറ്റു. സംഭവത്തിന്  പിന്നാലെ ബ്രസീല്‍ പ്രസിഡന്റിന് എതിരെ പ്രതിഷേധവുമായി ഗ്രീന്‍ പീസ് അടക്കമുള്ള സംഘടനകള്‍ രംഗത്തെത്തി. ജൈര്‍ ബോല്‍സെനാരോ ബ്രസീല്‍ പ്രസിഡന്റായി അധികാരമേറ്റതിനുശേഷം കാട്ടുകൊളളക്കാരുടെ ആക്രമണം വര്‍ധിച്ചതായാണു കണക്കുകള്‍.

ആമസോണ്‍ മഴക്കാടുകളെ സംരക്ഷിക്കുന്നതില്‍ അദ്ദേഹത്തിന്റെ അനാസ്ഥ അടുത്തിടെയുണ്ടായ കാട്ടുതീയുടെ പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ വിമര്‍ശിക്കപ്പെട്ടു. 2012 ല്‍ രൂപം കൊണ്ട ആമസോണ്‍ ഗോത്രവര്‍ഗക്കാരായ കാവല്‍സംഘത്തില്‍ 120 പോരാളികളാണുള്ളത്. കാടിനെയും ഗോത്രവിഭാഗക്കാരെയും സംരക്ഷിക്കുകയാണു ലക്ഷ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com