പൂര്‍ണനഗ്നരായി വണ്ടിയുടെ ബോണറ്റിലിരുന്ന് പ്രണയിക്കുന്ന യുവമിഥുനങ്ങള്‍; ഫോട്ടോ പകര്‍ത്തി ഗൂഗിള്‍ മാപ്പ്; വൈറല്‍

നഗ്നരായ ദമ്പതികളുടെ ദൃശ്യങ്ങള്‍ കാണാന്‍ കൂട്ടമായി മാപ്പില്‍ ആളുകള്‍ കയറിയതോടെ സൈറ്റ് ജാമായി
പൂര്‍ണനഗ്നരായി വണ്ടിയുടെ ബോണറ്റിലിരുന്ന് പ്രണയിക്കുന്ന യുവമിഥുനങ്ങള്‍; ഫോട്ടോ പകര്‍ത്തി ഗൂഗിള്‍ മാപ്പ്; വൈറല്‍

റോഡ് സൈഡില്‍ വണ്ടി ഒതുക്കി നിര്‍ത്തി പൂര്‍ണനഗ്നരായി ബോണറ്റില്‍ ഇരുന്ന് പ്രണയിക്കുന്ന യുവമിഥുനങ്ങളുടെ ഫോട്ടോ പകര്‍ത്തി ഗൂഗിള്‍. തായ്വാനിലെ റോഡിലെ പ്രണയരംഗങ്ങളാണ് ഗൂഗിള്‍ മാപ്പിന്റെ കണ്ണില്‍ പതിഞ്ഞത്. പ്രധാന റോഡുകളിലെ ദൃശ്യങ്ങള്‍ കാണുന്നതിനു വേണ്ടി അവതരിപ്പിച്ച ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.

നഗ്നരായ ദമ്പതികളുടെ ദൃശ്യങ്ങള്‍ കാണാന്‍ കൂട്ടമായി മാപ്പില്‍ ആളുകള്‍ കയറിയതോടെ സൈറ്റ് ജാമായി. എന്നാല്‍ ദമ്പതികളുടെ സ്വകാര്യ നിമിഷങ്ങള്‍ മാത്രമായി നീക്കം ചെയ്യാന്‍ കഴിയാത്ത് ഗൂഗിളിനെ പ്രശ്‌നത്തിലാക്കി.

വഴിയില്‍ മൃഗങ്ങള്‍ എന്തെങ്കിലും ഇറങ്ങിയിട്ടുണ്ടോ എന്നറിയാന്‍ ഗൂഗിള്‍ മാപ്പില്‍ സര്‍ച്ച് ചെയ്ത ഒരാളാണ് സംഭവം ആദ്യം കാണുന്നത്. അപ്രതീക്ഷിതമായി കണ്ട രംഗങ്ങളെക്കുറിച്ച് ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതുവരെയുണ്ടായിട്ടുള്ളതില്‍ ഏറ്റവും വലിയ കണ്ടുപിടുത്തമാണ് ഗൂഗിള്‍ മാപ്പെന്നും ദൈവത്തിനേക്കാള്‍ വലിയവനാണ് എന്നുമായിരുന്നു കമന്റ്. ഈ ട്വീറ്റ് നിരവധി പേരാണ് ട്വീറ്റ് ചെയ്തത്. ദൃശ്യങ്ങള്‍ വൈറലായതോടെ തങ്ങളുടെ നയങ്ങളെ ലംഘിക്കുന്നതാണെന്ന് വ്യക്തമാക്കി ഗൂഗിള്‍ ചിത്രങ്ങള്‍ നീക്കം ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com