അശ്ലീല വീഡിയോ കാണരുത്, വിവാഹത്തിന് ആർഭാടം വേണ്ട, ദേശീയത വളർത്തണം; പൗരൻമാരോട് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി

ചൈനയിലെ പൗരന്മാരുടെ ധാര്‍മിക നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളുമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി
അശ്ലീല വീഡിയോ കാണരുത്, വിവാഹത്തിന് ആർഭാടം വേണ്ട, ദേശീയത വളർത്തണം; പൗരൻമാരോട് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി

ബെയ്ജിങ്: ചൈനയിലെ പൗരന്മാരുടെ ധാര്‍മിക നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളുമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ബെയ്ജിങ്ങില്‍ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന രഹസ്യ യോഗത്തിന്റെ ഭാഗമായാണ് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. കഴിഞ്ഞ ദിവസം ചൈനീസ് സര്‍ക്കാര്‍ ഇത് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുകയും ചെയ്തു. പുതിയ കാലഘട്ടത്തില്‍ പൗരന്മാരുടെ ധാര്‍മിക നിലവാരം പടുത്തുയര്‍ത്താനുള്ള മാര്‍ഗ രേഖ എന്ന പേരിലാണ് ചൈനീസ് സര്‍ക്കാര്‍ ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

എങ്ങനെ ഇന്റര്‍നെറ്റ് ഉപയോഗിക്കണം, എങ്ങനെ കുട്ടികളെ വളര്‍ത്തണം, പൊതു അവധി ദിനങ്ങള്‍ എങ്ങനെ ആഘോഷിക്കണം, വിദേശ യാത്രകള്‍ക്കിടയില്‍ എങ്ങനെ പെരുമാറണം തുടങ്ങിയ കാര്യങ്ങളാണ് ഇതില്‍ വിശദീകരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മാന്യമായി വസ്ത്രം ധരിക്കണമെന്നും പോണ്‍ വീഡിയോ കാണുന്നത് ഒഴിവാക്കണമെന്നും സര്‍ക്കാര്‍ പൗരന്മാരോട് ആവശ്യപ്പെടുന്നുണ്ട്. വിവാഹങ്ങള്‍, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയവയിലെ ആര്‍ഭാടങ്ങള്‍ ഒഴിവാക്കണമെന്നാണ് ഇതിലെ പ്രധാന നിര്‍ദേശം.

ചൈനയുടെ മൂല്യങ്ങളും ചൈനയുടെ ശക്തിയും കാത്തു സൂക്ഷിക്കാനാണ് അധികൃതര്‍ ഈ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ദേശീയത വളര്‍ത്താനും അത് ശക്തമായി പാലിക്കാനുമുള്ള നിര്‍ദേശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. വിദേശ രാജ്യങ്ങള്‍ക്ക് പാദസേവ ചെയ്യുന്നവര്‍ രാജ്യത്തിന്റെ അന്തസ്സിന് കളങ്കമുണ്ടാക്കുന്നവരും ദേശീയ താത്പര്യങ്ങളെ വില്‍ക്കുന്നവരാണെന്നും പറയുന്നു. ഇവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കണമെന്നും വിശദീകരിക്കുന്നു.

ചൈനയിലെ ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കായുള്ള മറ്റ് മാര്‍ഗ നിര്‍ദേശങ്ങളും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗ്രാമങ്ങളിലെ പല ദുരാചരങ്ങളും ഒഴിവാക്കണമെന്നും ഇക്കാര്യത്തില്‍ പ്രാദേശിക ഭരണകൂടങ്ങള്‍ ശ്രദ്ധ ചെലുത്തണമെന്നും ഉത്തരവില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com