അമേരിക്കയിലെ വാഷിങ്ടണില്‍ വെടിവെപ്പ് ; നിരവധി പേര്‍ക്ക് പരിക്ക്

നോര്‍ത്ത് വെസ്റ്റ് വാഷിങ്ടണിലെ കൊളംബിയ ഹൈറ്റ്‌സിലാണ് വെടിവെപ്പുണ്ടായത്
അമേരിക്കയിലെ വാഷിങ്ടണില്‍ വെടിവെപ്പ് ; നിരവധി പേര്‍ക്ക് പരിക്ക്

വാഷിങ്ടണ്‍ : അമേരിക്കയിലെ വാഷിങ്ടണ്‍ ഡിസിയില്‍ വെടിവെപ്പ്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുണ്ട്. 

നോര്‍ത്ത് വെസ്റ്റ് വാഷിങ്ടണിലെ കൊളംബിയ ഹൈറ്റ്‌സിലാണ് വെടിവെപ്പുണ്ടായത്. കൊളമ്പിയ റോഡിലെ കാല്‍നടയാത്രക്കാര്‍ക്കും വെടിയേറ്റതായി റിപ്പോര്‍ട്ടുണ്ട്..

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശം പൊലീസ് വളഞ്ഞിരിക്കുകയാണ്. അക്രമത്തിന് പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com