ലോകാരോ​ഗ്യ സംഘടന പരി​ഗണിക്കുന്നത് ചൈനയെ മാത്രം ; ഫണ്ട് നൽകുന്നത് നിർത്തും ; ഭീഷണിയുമായി ട്രംപ്

അമേരിക്കയിൽ കോവിഡ് രോ​ഗബാധ മൂലം സ്ഥിതി അതീവ​ഗുരുതരമാണ്. അമേരിക്കയിൽ മരണം 12,790 കടന്നു
ലോകാരോ​ഗ്യ സംഘടന പരി​ഗണിക്കുന്നത് ചൈനയെ മാത്രം ; ഫണ്ട് നൽകുന്നത് നിർത്തും ; ഭീഷണിയുമായി ട്രംപ്

വാ​ഷിങ്ട​ണ്‍ : കോ​വി​ഡ്- 19 മഹാമാരി ലോകത്ത് വൻ ഭീഷണിയായി വ്യാ​പി​ക്കു​ന്ന​തി​നി​ടെ, ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യ്ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ചൈ​ന​യ്ക്ക് മാ​ത്ര​മാ​ണ് ലോകാരോ​ഗ്യ സംഘടന പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്ന് ട്രം​പ് ആരോപിച്ചു. കോവിഡിനെ നേരിടുന്നതിൽ ഡബ്ലിയു എച്ച് ഒ സ്വീകരിക്കുന്ന നടപടികൾ തെറ്റാണെന്നും ട്രംപ് പറഞ്ഞു.  

ലോകാരോ​ഗ്യസംഘടനയ്ക്ക് വൻതുകയാണ് അമേരിക്ക നൽകി വരുന്നത്. എന്നാൽ യാത്രാ വിലക്ക് അടക്കമുള്ള അമേരിക്കൻ ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ സംഘടന രം​ഗത്തു വന്നു. അതിർത്തി അടയ്ക്കൽ അവർ അം​ഗീകരിക്കുന്നില്ല. തെറ്റായ നടപടിയാണെന്നാണ് അവരുടെ നിലപാട്. അമേരിക്കയ്ക്ക് എതിരെയുള്ള നിലപാടാണ് ലോകാരോ​ഗ്യസംഘടനയുടേത്. ചൈ​ന​യ്ക്ക് മാ​ത്ര​മാ​ണ് ലോകാരോ​ഗ്യ സംഘടന പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​ത്. 

ഈ ​ന​ട​പ​ടി​ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മ​റി​യി​ക്കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ ട്രം​പ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യ്ക്ക് അ​മേ​രി​ക്ക ന​ൽ​കാ​റു​ള്ള പ​ണം ഇ​നി ന​ൽ​കി​ല്ലെ​ന്നും മുന്നറിയിപ്പ് നൽകി.  58 മി​ല്യ​ണ്‍ രൂ​പ​യാ​ണ് പ്ര​തി​വ​ർ​ഷം അ​മേ​രി​ക്ക ഡ​ബ്ല്യു​എ​ച്ച്ഒ​യ്ക്ക് ന​ൽ​കു​ന്ന​ത്. കോവിഡ് രോ​ഗബാധ പ്രതിരോധിക്കുന്നതിൽ ട്രംപ് ഭരണകൂടത്തിന് പറ്റിയ പിഴവുകൾ ലോകാരോ​ഗ്യ സംഘടന ചൂണ്ടിക്കാണിച്ചതാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ചൊടിപ്പിച്ചതെന്നാണ് സൂചന. 

അമേരിക്കയിൽ കോവിഡ് രോ​ഗബാധ മൂലം സ്ഥിതി അതീവ​ഗുരുതരമാണ്. അമേരിക്കയിൽ മരണം 12,790 കടന്നു. ഇന്നലെ മാത്രം 1919 പേരാണ് മരിച്ചത്.  മൊത്തം രോഗബാധിതരുടെ എണ്ണം മൂന്നേമുക്കാല്‍ ലക്ഷം പിന്നിട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com