ചുവപ്പും ഓറഞ്ചും നിറത്തിൽ തീനാളം; ലോകത്തെ ഒന്നാകെ അമ്പരപ്പിച്ച ആകാശക്കാഴ്ച; 20 മിനിറ്റിൽ അപ്രത്യക്ഷം!

ചുവപ്പും ഓറഞ്ചും നിറത്തിൽ തീനാളം; ലോകത്തെ ഒന്നാകെ അമ്പരപ്പിച്ച ആകാശക്കാഴ്ച; 20 മിനിറ്റിൽ അപ്രത്യക്ഷം!
ചുവപ്പും ഓറഞ്ചും നിറത്തിൽ തീനാളം; ലോകത്തെ ഒന്നാകെ അമ്പരപ്പിച്ച ആകാശക്കാഴ്ച; 20 മിനിറ്റിൽ അപ്രത്യക്ഷം!

ലണ്ടണ്‍: തെളിഞ്ഞ ആകാശത്ത് പെട്ടെന്ന് രൂപപ്പെട്ട ഒരു തീനാളം. ചുവപ്പും ഓറഞ്ചും നിറത്തിൽ നീളത്തിൽ ആകാശത്തിലൂടെ പെട്ടെന്ന് തന്നെ അത് പാഞ്ഞ് പോയി. പുക മാത്രം അവശേഷിപ്പിച്ച് 20 മിനിറ്റിനുള്ളില്‍ ആ ദുരൂഹ വസ്തു അപ്രത്യക്ഷമാകുകയും ചെയ്തു. 

ലോകത്തെ ഒന്നാകെ അമ്പരപ്പിച്ച ഈ അത്ഭുത ആകാശക്കാഴ്ച യുകെയിലെ കേംബ്രിഡ്ജ്‌ഷെയ്റില്‍ വ്യാഴാഴ്ച വൈകീട്ടാണ് സംഭവിച്ചത്. പ്രാദേശിക സമയം വൈകീട്ട് എട്ട് മണിയോടെയാണ് ഈ വിസ്മയം ദൃശ്യമായത്. 
 
അത് വാല്‍ നക്ഷത്രമല്ലെന്നാണ്‌ കണ്ടവര്‍ പറഞ്ഞത്. വാല്‍ നക്ഷത്രത്തേപ്പോലെയല്ല വളരെ പതിയെയാണ് സഞ്ചരിച്ചത്.  ചെറുതും മെലിഞ്ഞതുമായ എന്തോ വസ്തുവാണ് അതെന്നുമാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഓറഞ്ച് നിറത്തില്‍ തിളങ്ങുന്ന വസ്തു ആയിരുന്നു എന്നും അവര്‍ വിശദീകരിക്കുന്നു.
 
ഒരാള്‍ അതിന്റെ ചിത്രം പകര്‍ത്തിയത് മാധ്യമങ്ങളില്‍ കൂടി പുറത്തു വന്നിട്ടുണ്ട്. താഴേക്ക് വീഴുന്നതിനിടെ അത് കത്തിയമര്‍ന്നുവോയെന്ന് വ്യക്തമല്ല. പക്ഷേ 20 മിനിറ്റിന് ശേഷം അപ്രത്യക്ഷമായി. സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കാലപ്പഴക്കം ചെന്ന ബഹിരാകാശ പേടകങ്ങളുടെ അവശിഷ്ടങ്ങളോ മറ്റോ ആകാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com