പാക് ന്യൂസ് ചാനലിൽ ഇന്ത്യൻ പതാകയും സ്വാതന്ത്ര്യദിന ആശംസകളും;  'ഡോൺ ന്യൂസ്' ഹാക്ക് ചെയ്തു; അന്വേഷണം (വീഡിയോ)

പാക് ന്യൂസ് ചാനലിൽ ഇന്ത്യൻ പതാകയും സ്വാതന്ത്ര്യദിന ആശംസകളും;  'ഡോൺ ന്യൂസ്' ഹാക്ക് ചെയ്തു; അന്വേഷണം 
പാക് ന്യൂസ് ചാനലിൽ ഇന്ത്യൻ പതാകയും സ്വാതന്ത്ര്യദിന ആശംസകളും;  'ഡോൺ ന്യൂസ്' ഹാക്ക് ചെയ്തു; അന്വേഷണം (വീഡിയോ)

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പ്രമുഖ വാർത്താ ചാനലായ 'ഡോൺ ന്യൂസ്' ഹാക്ക് ചെയ്തു. സംപ്രേഷണത്തിനിടെ ചാനലിൽ ഇന്ത്യയുടെ ത്രിവർണ പതാകയും സ്വാതന്ത്ര്യ ദിനാശംസകൾ എന്ന സന്ദേശവും പ്രത്യക്ഷപ്പെട്ടു. പരസ്യത്തിനിടെയാണ് ചാനലിൽ ഇന്ത്യൻ പതാകയും ഒപ്പം 'ഹാപ്പി ഇൻഡിപെൻഡൻസ് ഡേ' എന്ന് ഇം​ഗ്ലീഷ് വാചകങ്ങളും സ്ക്രീനിൽ തെളിഞ്ഞത്. 

ഞായറാഴ്ച വൈകീട്ട് പ്രാദേശിക സമയം 3.30 ഓടെയായിരുന്നു സംഭവം. നിരവധി പേരാണ് ഈ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. അതേസമയം എത്ര സമയം ഇത് നീണ്ടുനിന്നെന്നോ എങ്ങനെയാണ് ഇത് സംഭവിച്ചതെന്നോ വ്യക്തമല്ല.

ഹാക്കിങ്ങിനിരയായെന്ന വിവരം ഡോൺ ചാനലിന്റെ അധികൃതരും സമ്മതിച്ചിട്ടുണ്ട്. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താൻ ചാനൽ മാനേജ്മെന്റ് ഉത്തരവിട്ടതായും ഡോൺ ന്യൂസ് ട്വീറ്റ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com