എട്ട് ലക്ഷം കടന്ന് കോവിഡ് മരണ കണക്ക്; യൂറോപ്യന്‍ രാജ്യങ്ങളില്‍ ആശ്വാസം

ലോകത്ത് 23,096,646 പേര്‍ കോവിഡ് ബാധിതരായി. 15,688,639 പേ​ർ​ രോ​ഗ​മു​ക്തി നേടി
എട്ട് ലക്ഷം കടന്ന് കോവിഡ് മരണ കണക്ക്; യൂറോപ്യന്‍ രാജ്യങ്ങളില്‍ ആശ്വാസം


വാഷിങ്ടണ്‍: ലോകത്ത് കോവിഡ് ജീവനെടുത്തവരുടെ എണ്ണം എട്ട് ലക്ഷം പിന്നിട്ടു. 802,318 പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടമായി. ലോകത്ത് 23,096,646 പേര്‍ കോവിഡ് ബാധിതരായി. 15,688,639 പേ​ർ​ രോ​ഗ​മു​ക്തി നേടി. 

അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ, സൗത്ത് ആഫ്രിക്ക, പെറു, മെക്‌സിക്കോ, കൊളംബിയ, സ്‌പെയിന്‍, ചിലി എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്‍പില്‍. അമേരിക്കയില്‍ 5,795,337 പേര്‍ ഇതുവരെ കോവിഡ് ബാധിതരായി. ബ്രസീല്‍ 113,454, ഇന്ത്യ 2,973,368, റഷ്യ 964,976, പെറു 27,034, മെക്‌സിക്കോ 59, കൊളംബിയയില്‍ 522,138 എന്നിങ്ങനെയാണ് കോവിഡ് ബാധിതര്‍. 

അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചത് 179,153 പേര്‍. ബ്രസീലില്‍ 113,454, ഇന്ത്യയില്‍ 55,928, റഷ്യയില്‍ 16,189 എന്നിങ്ങനെയാണ് മരണ കണക്ക്. അമേരിക്കയില്‍ 24 മണിക്കൂറിന് ഇടയില്‍ 49,489 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഡ് വ്യാപനം കുറഞ്ഞതായും വിലയിരുത്തപ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com