ഇക്കൊല്ലം ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞത് ഈ വാക്ക്!

മഹാമാരി’ എന്നർഥമുള്ള ഈ വാക്കിനെപ്പറ്റി കൂടുതലറിയാനാണ് ആളുകൾ ശ്രമിച്ചത്
ഇക്കൊല്ലം ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞത് ഈ വാക്ക്!

ന്യൂയോർക്ക്: 2020ൽ ലോകം നിഘണ്ടുവിൽ ഏറ്റവും കൂടുതൽ തിരഞ്ഞ വാക്ക് ഏതായിരിക്കും? മെ​റി​യം വെ​ബ്സ്റ്റ​ർ ഡി​ക്‌​ഷ​ന​റി​യു​ടെ ഓ​ൺ​ലൈ​ൻ പ​തി​പ്പി​ൽ ഈ ​വ​ർ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ ത​വ​ണ തി​ര​യ​പ്പെ​ട്ട വാ​ക്ക് ‘പാ​ൻ​ഡെ​മി​ക് (pandemic)’ ആണ്. കോവിഡ് ലോകത്ത് പിടിമുറുക്കിയതിനിടയിൽ ‘മഹാമാരി’ എന്നർഥമുള്ള ഈ വാക്കിനെപ്പറ്റി കൂടുതലറിയാനാണ് ആളുകൾ ശ്രമിച്ചത്. 

ചൈനയിലെ വുഹാൻ ആണ് കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായി കരുതുന്നത്. മാ​ർ​ച്ച് 11നാണ് കോ​വി‍​ഡി​നെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന മ​ഹാ​മാ​രി​യാ​യി പ്ര​ഖ്യാ​പി​ച്ചത്. ഇതിന് പിന്നാലെയാണ് ആളുകൾ ഈ വാക്കിനൊപ്പം കൂടിയത്. അസിംപ്റ്റമാറ്റിക്, ക്വാറന്റൈൻ, കൊറോണവൈറസ് തുടങ്ങിയ വാക്കുകളാണ് പാൻഡമിക്കിന് പിന്നാലെ ആളുകൾ കൂടുതൽ അറിയാൻ ശ്രമിച്ച പദങ്ങൾ.

ലാറ്റിൻ, ഗ്രീക്ക് ഭാഷയിൽനിന്ന് ഉത്ഭവിച്ച വാക്കാണ് പാൻഡെമിക്. പ്ലേഗ് ബാധയ്ക്കുശേഷം 1660 മുതലാണ് ഇത് വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com